ബദിയടുക്ക സ്വദേശിനിയെ വായില്‍ തുണിതിരുകി ബലാത്സംഗം ചെയ്‌തെന്ന് പരാതി; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നെക്രാജെ ബാലനടുക്കയിലെ കീര്‍ത്തേഷിനെ(23) അറസ്റ്റ് ചെയ്തു. ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതി ഇപ്രകാരമാണ്-കീര്‍ത്തേഷ് യുവതിയുമായി മുമ്പ് സൗഹൃദത്തിലായിരുന്നു. ഇതിനിടെ യുവതിയില്‍ നിന്ന് കീര്‍ത്തേഷ് 80,000 രൂപ വായ്പ വാങ്ങി. പിന്നീട് പലതവണ പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. ഡിസംബര്‍ 12ന് ബന്ധുവായ സ്ത്രീ യുവതിയെ സമീപിച്ച് കീര്‍ത്തേഷ് […]

ബദിയടുക്ക: യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നെക്രാജെ ബാലനടുക്കയിലെ കീര്‍ത്തേഷിനെ(23) അറസ്റ്റ് ചെയ്തു. ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതി ഇപ്രകാരമാണ്-കീര്‍ത്തേഷ് യുവതിയുമായി മുമ്പ് സൗഹൃദത്തിലായിരുന്നു. ഇതിനിടെ യുവതിയില്‍ നിന്ന് കീര്‍ത്തേഷ് 80,000 രൂപ വായ്പ വാങ്ങി. പിന്നീട് പലതവണ പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. ഡിസംബര്‍ 12ന് ബന്ധുവായ സ്ത്രീ യുവതിയെ സമീപിച്ച് കീര്‍ത്തേഷ് പണം തിരികെ തരാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നീര്‍ച്ചാലില്‍ പോയി എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാമെന്നും അറിയിച്ചു. നീര്‍ച്ചാലില്‍ യുവതി പോയെങ്കിലും എ.ടി.എമ്മില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് സീതാംഗോളിയിലേക്ക് യുവതി പോയെങ്കിലും അവിടത്തെ എ.ടി.എമ്മില്‍ നിന്നും പണം കിട്ടിയില്ല. ഇതോടെ യുവതി സീതാംഗോളിയില്‍ നിന്നും ഓട്ടോയില്‍ കയറി മല്ലത്തേക്ക് പുറപ്പെട്ടു. ഈ സമയത്തെല്ലാം കീര്‍ത്തേഷ് സ്ഥിതിഗതികള്‍ അറിയാന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. മല്ലത്തേക്കുള്ള യുവതിയുടെ യാത്രക്കിടെ കീര്‍ത്തേഷും ഓട്ടോയില്‍ കയറി. പിന്നീട് പണം നേരിട്ട് തരാമെന്ന് പറഞ്ഞ് യുവതിയെ കീര്‍ത്തേഷ് ഒരു വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് വായില്‍ തുണിതിരുകി ബലാത്സംഗത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്ത സ്ത്രീയെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it