വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി

കാസര്‍കോട്: വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ തളങ്കര സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി. തളങ്കര പള്ളിക്കാല്‍ സ്വദേശി ഫൈസല്‍ മാസ്റ്ററിനാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ ദുബായിലേക്കുള്ള സ്‌പേസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനാണ് ഫൈസല്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകള്‍ കാട്ടിയെങ്കിലും വ്യക്തമായ കാരണങ്ങള്‍ ഒന്നും ബോധിപ്പിക്കാതെ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അടക്കുകയായിരുന്നുവെന്ന് ഫൈസല്‍ പരാതിപ്പെട്ടു. മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ ഇത്തരം നടപടിക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി […]

കാസര്‍കോട്: വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ തളങ്കര സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചതായി പരാതി. തളങ്കര പള്ളിക്കാല്‍ സ്വദേശി ഫൈസല്‍ മാസ്റ്ററിനാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ ദുബായിലേക്കുള്ള സ്‌പേസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനാണ് ഫൈസല്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകള്‍ കാട്ടിയെങ്കിലും വ്യക്തമായ കാരണങ്ങള്‍ ഒന്നും ബോധിപ്പിക്കാതെ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അടക്കുകയായിരുന്നുവെന്ന് ഫൈസല്‍ പരാതിപ്പെട്ടു. മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ ഇത്തരം നടപടിക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ഫൈസല്‍ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിലെ ചില ജീവനക്കാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.

Related Articles
Next Story
Share it