നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി

കാസര്‍കോട്: മേല്‍പറമ്പ് ടൗണില്‍ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിക്ക് കീഴില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. യൂണിറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്ഥിര വരുമാനം ലക്ഷ്യം വെച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത് മുതല്‍ ചിലര്‍ അപവാദ പ്രചരണം നടത്തിയിരുന്നതായും പറയുന്നു. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുകയെന്ന ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കി.

Related Articles
Next Story
Share it