കൈക്ക് പരിക്ക് പറ്റിയ യുവാവിന്റെ ശസ്ത്രക്രിയ അനാവശ്യമായി വൈകിപ്പിച്ചെന്ന് പരാതി

കാസര്‍കോട്: വാഹനാപകടത്തില്‍ കൈക്ക് സാരമായ പരിക്കുപറ്റി ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടിയെത്തിയ യുവാവിന് അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍ തയ്യാറാകാത്തതിനാല്‍ ശസ്ത്രക്രിയ വൈകിയതായി ആസ്പത്രി സൂപ്രണ്ടിന് പരാതി നല്‍കി. എസ്.പി. നഗര്‍ ശര്‍ബാസ് വില്ലയില്‍ അബ്ദുല്‍ ബഷീറിന്റെ ഭാര്യ ഫാത്തിമത്ത് സാജിദയാണ് പരാതി നല്‍കിയത്. സാജിദയുടെ മകന്‍ മുഹമ്മദ് ഷാസിബ്(17) വാഹനാപകടത്തില്‍ പരിക്കേറ്റ് ഈ മാസം 11 നാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി എത്തിയത്. ഓപ്പറേഷന്‍ ആവശ്യമാണെന്നും രാത്രി 8മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്നും ഷാസിബിനെ ചികിത്സിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. […]

കാസര്‍കോട്: വാഹനാപകടത്തില്‍ കൈക്ക് സാരമായ പരിക്കുപറ്റി ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടിയെത്തിയ യുവാവിന് അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍ തയ്യാറാകാത്തതിനാല്‍ ശസ്ത്രക്രിയ വൈകിയതായി ആസ്പത്രി സൂപ്രണ്ടിന് പരാതി നല്‍കി. എസ്.പി. നഗര്‍ ശര്‍ബാസ് വില്ലയില്‍ അബ്ദുല്‍ ബഷീറിന്റെ ഭാര്യ ഫാത്തിമത്ത് സാജിദയാണ് പരാതി നല്‍കിയത്. സാജിദയുടെ മകന്‍ മുഹമ്മദ് ഷാസിബ്(17) വാഹനാപകടത്തില്‍ പരിക്കേറ്റ് ഈ മാസം 11 നാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി എത്തിയത്. ഓപ്പറേഷന്‍ ആവശ്യമാണെന്നും രാത്രി 8മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്നും ഷാസിബിനെ ചികിത്സിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അന്ന് രാത്രി 8 മണിക്ക് ശേഷവും പിറ്റേന്ന് ഉച്ചവരെയും ഭക്ഷണമോ വെള്ളമോ കഴിക്കാതെ ഓപ്പറേഷന് വേണ്ടി കാത്തിരുന്നു. ആര്‍.ടി.പി.സി.ആര്‍. റിപ്പോര്‍ട്ട് വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതിനാല്‍ അതും ചെയ്തു. എന്നിട്ടും ഓപ്പറേഷന്‍ നടന്നില്ല. ഒരു മണിയോടെ ഡോക്ടര്‍ എത്തിയപ്പോള്‍ ഓപ്പറേഷന്‍ വൈകുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ അനസ്‌തേഷ്യ നല്‍കേണ്ട ഡോക്ടര്‍ അത് നല്‍കാത്തതിനാലാണ് വൈകുന്നതെന്നായിരുന്നു ഡോക്ടറുടെ മറുപടി. അനസ്‌തേഷ്യ ഡോക്ടര്‍ രാവിലെ മുതല്‍ ആസ്പത്രിയില്‍ ഉണ്ടായിരുന്നുവെന്നും എന്നിട്ടും തലേന്ന് രാത്രി എട്ട് മണിമുതല്‍ ഭക്ഷണം പോലും കഴിക്കാതെ പിറ്റേന്ന് ഉച്ചവരെ കാത്തിരുന്ന മകന്റെ ഓപ്പറേഷന്‍ അനാവശ്യമായി വൈകിപ്പിച്ച അനസ്‌തേഷ്യ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫാത്തിമത്ത് സാജിദ പരാതിയില്‍ പറയുന്നു. ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്.

Related Articles
Next Story
Share it