കുമ്പളയില്‍ കടയില്‍ കയറി പൊലീസ് വ്യാപാരിയെ മര്‍ദ്ദിച്ചതായി പരാതി

കുമ്പള: കുമ്പളയില്‍ വെടിക്കെട്ട് ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് മദ്യപാനികള്‍ അഴിഞ്ഞാടി. പൊലീസ് ലാത്തി വീശി. അതിനിടെ കടയില്‍ കയറി വ്യാപാരിയെ പൊലീസ് സംഘം മര്‍ദ്ദിച്ചതായും പരാതി. കുമ്പള മീപ്പിരി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സാംപ് ഷൂ പോയിന്റ് കട ഉടമ പേരാലിലെ സാഹിദി(22)നാണ് പൊലീസ് സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മൂന്ന് പൊലീസുകാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ കയറി വടി കൊണ്ട് സാഹിദിന്റെ തലക്കടിച്ചുവെന്നാണ് പരാതി. തലക്ക് മൂന്ന് തുന്നലിടേണ്ടി […]

കുമ്പള: കുമ്പളയില്‍ വെടിക്കെട്ട് ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് മദ്യപാനികള്‍ അഴിഞ്ഞാടി. പൊലീസ് ലാത്തി വീശി. അതിനിടെ കടയില്‍ കയറി വ്യാപാരിയെ പൊലീസ് സംഘം മര്‍ദ്ദിച്ചതായും പരാതി. കുമ്പള മീപ്പിരി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സാംപ് ഷൂ പോയിന്റ് കട ഉടമ പേരാലിലെ സാഹിദി(22)നാണ് പൊലീസ് സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.
ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മൂന്ന് പൊലീസുകാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ കയറി വടി കൊണ്ട് സാഹിദിന്റെ തലക്കടിച്ചുവെന്നാണ് പരാതി. തലക്ക് മൂന്ന് തുന്നലിടേണ്ടി വന്നു. അതേസമയം കുമ്പള സ്റ്റേഷനിലെ പൊലീസുകാരല്ല മര്‍ദ്ദിച്ചതെന്നും ഉത്സവമായതിനാല്‍ മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള് പൊലീസുകാര്‍ക്കും ഡ്യൂട്ടി നല്‍കിയിരുന്നവെന്നും വ്യാപാരികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.
കുമ്പള-ബദിയടുക്ക റോഡരികിലെ മൈതാനത്ത് നടന്ന കലാപരിപാടിക്കിടെ എത്തിയ ചില മദ്യപാനികള്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്നാണ് പൊലീസെത്തി ലാത്തി വീശിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

Related Articles
Next Story
Share it