വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി
കുമ്പള: വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികല്‍ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുയും ചെയ്തതായി പരാതി.കുമ്പള പേരാല്‍ മൈമൂന്‍ നഗറിലെ ജാഫര്‍ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജാഫര്‍ ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ പത്തോളം വരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ തടയുകയായിരുന്നു. ജാഫര്‍ വാച്ച് കെട്ടിയതിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. താന്‍ വാച്ച് കെട്ടുമെന്നും അധ്യാപകന്‍ […]

കുമ്പള: വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികല്‍ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുയും ചെയ്തതായി പരാതി.
കുമ്പള പേരാല്‍ മൈമൂന്‍ നഗറിലെ ജാഫര്‍ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജാഫര്‍ ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ പത്തോളം വരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ തടയുകയായിരുന്നു. ജാഫര്‍ വാച്ച് കെട്ടിയതിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. താന്‍ വാച്ച് കെട്ടുമെന്നും അധ്യാപകന്‍ അതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ജാഫറിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ചുവെന്നാണ് പരാതി. സമീപകാലത്ത് കുമ്പള സ്‌കൂളിലും കുമ്പള ടൗണിലുമായി പത്തോളം സംഘട്ടനങ്ങളാണ് നടന്നത്. റാഗിംങ്ങിന്റെ പേരിലും പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളുമടക്കം സംഘട്ടനത്തിലേര്‍പ്പെടുന്നത് പതിവാണ്. സ്‌കൂളിലെ പ്രശ്‌നത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതാണ് പലപ്പോഴും സംഘട്ടനങ്ങള്‍ക്ക് കാരണമാവുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ സംഘട്ടനം തുടര്‍ന്നതോടെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമായി.
എന്നാല്‍ വീണ്ടും അക്രമവും റാഗിംങ്ങും നടന്നതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്.