വ്യാജ ഒപ്പിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി പരാതി; ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവിനെതിരെ കേസ്

മുന്നാട്: തന്റെ വ്യാജ ഒപ്പിട്ട് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന് ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ പരാതി നല്‍കി. ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. കുണ്ടംകുഴിയിലെ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ മൂന്നാംകടവിലെ മുരളിയുടെ ഭാര്യ ഹേമലതയാണ് ഭര്‍ത്താവിനെതിരെ ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ചതിനും വഞ്ചനാകുറ്റവും ചേര്‍ത്ത് ബേഡകം പൊലീസ് കേസെടുത്തു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭര്‍ത്താവ് തന്റെ അക്കൗണ്ടിലൂടെ 57,000 […]

മുന്നാട്: തന്റെ വ്യാജ ഒപ്പിട്ട് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന് ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ പരാതി നല്‍കി. ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവിനെതിരെ ബേഡകം പൊലീസ് കേസെടുത്തു.
കുണ്ടംകുഴിയിലെ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ മൂന്നാംകടവിലെ മുരളിയുടെ ഭാര്യ ഹേമലതയാണ് ഭര്‍ത്താവിനെതിരെ ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ചതിനും വഞ്ചനാകുറ്റവും ചേര്‍ത്ത് ബേഡകം പൊലീസ് കേസെടുത്തു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭര്‍ത്താവ് തന്റെ അക്കൗണ്ടിലൂടെ 57,000 രൂപ പിന്‍വലിച്ചെന്നാണ് ഭാര്യ ഹേമലതയുടെ പരാതിയില്‍ പറയുന്നത്.
വ്യാജ ഒപ്പിട്ട് ഇയാള്‍ ഹേമലതയുടെ പേരില്‍ ഇതേ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തതായും പരാതിയില്‍ പറയുന്നു. എസ്.ഐ. മുരളീധരന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് കേസന്വേഷണം ആരംഭിച്ചതായി ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് അറിയിച്ചു.

Related Articles
Next Story
Share it