ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതി; തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്
കുമ്പള: കൊല്ലാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ തെളിവില്ലന്ന് പൊലീസ്. മൂന്ന് മാസത്തിനിടെ മൂന്ന് പ്രാവശ്യം ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് പരാതി മടക്കുകയായിരുന്നു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവും യുവതിയും നാല് മാസം മുമ്പാണ് വിവാഹിതരായത്. ഭര്‍ത്താവ് യുവതിയുടെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന് ശേഷം കോഴിക്കോട് കടപ്പുറത്തേക്ക് കൂട്ടി കൊണ്ടു പോയി ഹെല്‍മെറ്റ് […]

കുമ്പള: കൊല്ലാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ തെളിവില്ലന്ന് പൊലീസ്. മൂന്ന് മാസത്തിനിടെ മൂന്ന് പ്രാവശ്യം ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് പരാതി മടക്കുകയായിരുന്നു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവും യുവതിയും നാല് മാസം മുമ്പാണ് വിവാഹിതരായത്. ഭര്‍ത്താവ് യുവതിയുടെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന് ശേഷം കോഴിക്കോട് കടപ്പുറത്തേക്ക് കൂട്ടി കൊണ്ടു പോയി ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും പിന്നീട് ആഴ്ച്ചകള്‍ക്ക് ശേഷം വീട്ടില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ യാത്രക്കിടെ കട്ടത്തടുക്ക റോഡില്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് പൊട്രോള്‍ എന്‍ജിനിലേക്ക് ഒഴിക്കുകയും തുടര്‍ന്ന് കാര്‍ അമിത വേഗതയില്‍ ഓടിച്ച് മതിലിടിക്കുകയും കാറിന് തീ പിടിച്ചപ്പോള്‍ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന താന്‍ കാറിന്റെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് നല്‍കിയ പരാതിയില്‍ പറയുന്നത്. മൂന്ന് പ്രാവശ്യം വധിക്കാന്‍ ശ്രമിച്ചിട്ടും യുവതി മാസങ്ങള്‍ കഴിഞ്ഞ് പരാതി നല്‍കിയതില്‍ ദുരൂഹത ഉള്ളതായി പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.