പാട്ടക്കരാര്‍ തുകയായ ലക്ഷക്കണക്കിന് രൂപ നല്‍കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ വഞ്ചിച്ചതായി പരാതി; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

ബദിയടുക്ക: പാട്ടക്കരാര്‍ തുകയായ ലക്ഷക്കണക്കിന് രൂപ നല്‍കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ വഞ്ചിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പെര്‍ള ഡിവിഷന്‍ മാനേജര്‍ ഇസ്മായിലിന്റെ പരാതിയില്‍ തിരുവനന്തപുരം സ്വദേശി വടക്കേകുന്നത്ത് വീരന്‍ കടവിലെ സന്തോഷിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ പെര്‍ള കുഡുവ എന്ന സ്ഥലത്ത് ഐടെക് ഡയറി ഫാം എന്ന പേരില്‍ കന്നുകാലി വളര്‍ത്തു കേന്ദ്രമുണ്ട്. ഈ കേന്ദ്രത്തിലെ 33 കന്നുകാലികളെയും കറവ യന്ത്രങ്ങളും കെട്ടിടം, പുല്ല് തുടങ്ങിയവയും പ്ലാന്റേഷന്‍ അധികൃതര്‍ […]

ബദിയടുക്ക: പാട്ടക്കരാര്‍ തുകയായ ലക്ഷക്കണക്കിന് രൂപ നല്‍കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ വഞ്ചിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പെര്‍ള ഡിവിഷന്‍ മാനേജര്‍ ഇസ്മായിലിന്റെ പരാതിയില്‍ തിരുവനന്തപുരം സ്വദേശി വടക്കേകുന്നത്ത് വീരന്‍ കടവിലെ സന്തോഷിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ പെര്‍ള കുഡുവ എന്ന സ്ഥലത്ത് ഐടെക് ഡയറി ഫാം എന്ന പേരില്‍ കന്നുകാലി വളര്‍ത്തു കേന്ദ്രമുണ്ട്. ഈ കേന്ദ്രത്തിലെ 33 കന്നുകാലികളെയും കറവ യന്ത്രങ്ങളും കെട്ടിടം, പുല്ല് തുടങ്ങിയവയും പ്ലാന്റേഷന്‍ അധികൃതര്‍ 5 വര്‍ഷത്തേക്ക് സന്തോഷിന് പാട്ടത്തിന് നല്‍കിയിരുന്നു. 38 ലക്ഷം രൂപക്കാണ് പാട്ടക്കരാര്‍ നിശ്ചയിച്ചത്. സന്തോഷ് 5 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. ബാക്കിയുള്ള ലക്ഷക്കണക്കിന് രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Related Articles
Next Story
Share it