ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡണ്ടിന്റെ മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പഞ്ചായത്തംഗം അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡണ്ടിന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. പഞ്ചായത്തംഗമായ ബാബുഷെട്ടിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മക്കളെയും കൂട്ടി പഞ്ചായത്ത് ഓഫീസിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷം മെമ്പര്‍ ബാബുഷെട്ടി യുവതിയെ പ്രസിഡണ്ടിന്റെ മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതി. അപേക്ഷ പഞ്ചായത്ത് പ്രസിഡണ്ട് വില്‍ഫ്രഡ് ഡിസൂസക്ക് നേരിട്ട് […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡണ്ടിന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. പഞ്ചായത്തംഗമായ ബാബുഷെട്ടിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മക്കളെയും കൂട്ടി പഞ്ചായത്ത് ഓഫീസിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷം മെമ്പര്‍ ബാബുഷെട്ടി യുവതിയെ പ്രസിഡണ്ടിന്റെ മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതി. അപേക്ഷ പഞ്ചായത്ത് പ്രസിഡണ്ട് വില്‍ഫ്രഡ് ഡിസൂസക്ക് നേരിട്ട് നല്‍കണമെന്ന് പറഞ്ഞാണ് യുവതിയെ ബാബുഷെട്ടി പ്രസിഡണ്ടിന്റെ മുറിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഈ സമയം വില്‍ഫ്രഡ് ഡിസൂസ മുറിയിലുണ്ടായിരുന്നില്ല. പ്രസിഡണ്ടിനെ അന്വേഷിച്ച യുവതിയെ ബാബു ഷെട്ടി ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് യുവതി ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണുണ്ടായത്. പഞ്ചായത്തംഗം യുവതിയെ പീഡിപ്പിക്കുന്ന രംഗം സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യം പഞ്ചായംഗത്തിനെതിരായ നിര്‍ണായക തെളിവായി മാറുകയും ചെയ്തു.

Related Articles
Next Story
Share it