കാസര്‍കോട് കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ സൗജന്യസേവനം ചെയ്യുന്ന സന്നദ്ധസംഘടനാപ്രവര്‍ത്തകനെ കാരണമില്ലാതെ ഒഴിവാക്കിയെന്ന് പരാതി

കാസര്‍കോട്: കാസര്‍കോട് കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ സൗജന്യസേവനം ചെയ്യുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകനെ കാരണമില്ലാതെ ഒഴിവാക്കിയെന്ന് പരാതി. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സ്ഥാപകനായ പെരുമ്പള വയലാംകുഴിയിലെ വി.യു മോഹന്‍ദാസാണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്. 2021 ഏപ്രില്‍ 12 മുതല്‍ മോഹന്‍ദാസ് കാസര്‍കോട് ജനറല്‍ ആസ്പത്രിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി വരുന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ ഡാറ്റാ എന്‍ട്രി ജോലി ചെയ്തു വരികയായിരുന്നു. മോഹന്‍ദാസിനെ ഈ ജോലിയില്‍ വളണ്ടിയര്‍മാരും ഇടയ്ക്കിടെ വന്ന് സഹായിക്കാറുണ്ട്. തികച്ചും […]

കാസര്‍കോട്: കാസര്‍കോട് കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ സൗജന്യസേവനം ചെയ്യുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകനെ കാരണമില്ലാതെ ഒഴിവാക്കിയെന്ന് പരാതി. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സ്ഥാപകനായ പെരുമ്പള വയലാംകുഴിയിലെ വി.യു മോഹന്‍ദാസാണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്. 2021 ഏപ്രില്‍ 12 മുതല്‍ മോഹന്‍ദാസ് കാസര്‍കോട് ജനറല്‍ ആസ്പത്രിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി വരുന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ ഡാറ്റാ എന്‍ട്രി ജോലി ചെയ്തു വരികയായിരുന്നു. മോഹന്‍ദാസിനെ ഈ ജോലിയില്‍ വളണ്ടിയര്‍മാരും ഇടയ്ക്കിടെ വന്ന് സഹായിക്കാറുണ്ട്. തികച്ചും സൗജന്യമായി വളരെയധികം ഉത്തരവാദിത്വത്തോടുകൂടിയാണ് ഈ ജോലി ചെയ്തിരുന്നതെന്ന് മോഹന്‍ദാസ് പറയുന്നു. മറ്റു പല വാക്സിനേഷന്‍ സെന്ററുകളിലും പ്രശ്‌നങ്ങള്‍ നടക്കുന്നതായി പത്ര മാദ്ധ്യമങ്ങള്‍ വഴി അറിയുമ്പോഴും കാസര്‍കോട്ട് ഏറ്റവും മികച്ച രീതിയില്‍ പ്രശ്‌നങ്ങളില്ലാതെ കൊണ്ടുപോകുന്നതില്‍ ആത്മാര്‍ഥമായ സഹകരണം കാഴ്ചവെച്ചതായി മോഹന്‍ദാസ് വ്യക്തമാക്കി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ വാക്സിനേഷന്‍ സെന്ററില്‍ പോയപ്പോള്‍ ഇനിമുതല്‍ നിങ്ങള്‍ തല്‍ക്കാലം ഡാറ്റ എന്‍ട്രിജോലി ചെയ്യേണ്ടതില്ലെന്നാണ് അറിയിച്ചത്.
കേരളത്തിന്റെ 2015 മുതലുള്ള എന്‍ജിഒ പോളിസി അനുസരിച്ച് സര്‍ക്കാരിനൊപ്പം സര്‍ക്കാരിതര സംഘടനകള്‍ കൂടി കൈകോര്‍ക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഒരുപാട് പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട് ജില്ലാ വനിത ശിശുവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, പ്രൊബേഷന്‍ ഓഫീസ് തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കാസര്‍കോട് ജില്ലയില്‍ ഇലക്ഷന്‍ കമ്മീഷന്റെ സ്വീപ്പ് 2021ന്റെ ഒഫീഷ്യല്‍ എന്‍.ജി.ഒ പാര്‍ട്ണര്‍ ആയിരുന്നു. ഒരു കാരണവുമില്ലാതെ ഇനി ഡാറ്റ എന്‍ട്രി ജോലി ചെയ്യേണ്ടതില്ലെന്നത് കാസര്‍കോട് ജനറല്‍ ആസ്പത്രി സൂപ്രണ്ടിന്റെ തീരുമാനമാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മോഹന്‍ദാസ് പറയുന്നു. ഇതേ സൂപ്രണ്ട് വാക്സിനേഷന്‍ ഡ്യൂട്ടിക്ക് വേണ്ടി തനിക്ക് സര്‍ട്ടിഫിക്കറ്റ് എഴുതി നല്‍കിയതായും മോഹന്‍ദാസ് വിശദീകരിച്ചു.

Related Articles
Next Story
Share it