സ്‌നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ സ്‌നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട യുവാവ് തട്ടിക്കൊണ്ടുപോയതായി കേസ്. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് സാദിഖിനെ(21)യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ സ്റ്റേഷനിലെത്തിയ യുവാവ് കത്രിക കൊണ്ട് കഴുത്തിന് സ്വയം മുറിവേല്‍പ്പിച്ചു. തടയാന്‍ ചെന്ന രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രശാന്ത്, സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തട്ടിക്കൊണ്ടുപോയതിനും പോക്‌സോ കേസിലുമാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനി […]

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ സ്‌നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട യുവാവ് തട്ടിക്കൊണ്ടുപോയതായി കേസ്. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് സാദിഖിനെ(21)യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ സ്റ്റേഷനിലെത്തിയ യുവാവ് കത്രിക കൊണ്ട് കഴുത്തിന് സ്വയം മുറിവേല്‍പ്പിച്ചു. തടയാന്‍ ചെന്ന രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രശാന്ത്, സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തട്ടിക്കൊണ്ടുപോയതിനും പോക്‌സോ കേസിലുമാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ സൈബര്‍ സെല്‍ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ എട്ടരയ്ക്കാണ് വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നുമിറങ്ങിയത്. അതിനിടെ വിദ്യാര്‍ത്ഥിനി സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കാറുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. നാലുമാസമായി യുവാവ് വിദ്യാര്‍ത്ഥിനിയുമായി സ്‌നാപ്പ് ചാറ്റില്‍ ബന്ധപ്പെട്ടുവരികയായിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ മുഹമ്മദ് സാദിഖിനെ റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it