ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ച് മധ്യവയസ്‌കന്റെ 99,000 രൂപ തട്ടിയതായി പരാതി

കാഞ്ഞങ്ങാട്: ഡെബിറ്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞുവെന്നു പറഞ്ഞ് ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ച് മധ്യവയസ്‌കന്റെ 99,000 രൂപ തട്ടിയെടുത്തതായി പരാതി. മാലക്കല്ല് പാച്ചിക്കര ഹൗസിലെ ബെന്നി കുര്യന്‍ (56) ആണ് കബളിപ്പിക്കപ്പെട്ടത്. എസ്.ബി.ഐ രാജപുരം ശാഖയില്‍ നിന്നും വിളിക്കുന്നുവെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഡെബിറ്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നടപടി പൂര്‍ത്തിയാക്കാനാണെന്ന് പറഞ്ഞ് ബാങ്കിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് പണം തട്ടിയത് ഓഗസ്റ്റ് 25, 26 തീയതികളിലാണ് സംഭവം. ബെന്നി കുര്യന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it