വിദ്യാനഗര്‍: വീട്ടില്‍ സൂക്ഷിച്ച 26 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഉദയഗിരി കൈലാസപുരത്തെ വനജയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഏപ്രില്‍ 27നും മെയ് 30നുമിടയിലാണ് സംഭവമെന്ന് വനജ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷിച്ച് വരികയാണ്.