വിവരാവകാശനിയമം ലംഘിച്ചെന്ന് പരാതി; താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15,000 രൂപ പിഴ

കാസര്‍കോട്: വിവരാവകാശനിയമം ലംഘിച്ചുവെന്ന പരാതിയില്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15000 രൂപ പിഴ വിധിച്ചു. നായന്മാര്‍മൂല സ്വദേശി അണ്ണയ്യ വിവരാവകാശകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചെങ്കള വില്ലേജിലെ ലാന്റ് അസൈന്‍മെന്റ് ശാഖയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അണ്ണയ്യ ജൂനിയര്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ അപേക്ഷയില്‍ നിശ്ചിത സമയത്തിനുള്ളില്‍ അണ്ണയ്യക്ക് മറുപടി ലഭിച്ചില്ല. അപ്പീല്‍ നിര്‍ദേശം ഉണ്ടായിട്ടും കമ്മീഷന്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് പിഴ.

Related Articles
Next Story
Share it