നിയമബിരുദവിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കെ.എസ്.യു നേതാവിനെതിരെ കേസ്

തിരുവനന്തപുരം: നിയമബിരുദ വിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കെ.എസ്.യു നേതാവിനെതിരെ പൊലീസ് കേസെടുത്തു. ആഷിക് മാന്നാറിനെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആഷിക്കിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 14 മുതല്‍ പല ദിവസങ്ങളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് പരാതി. എംജി നഗറിലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ […]

തിരുവനന്തപുരം: നിയമബിരുദ വിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കെ.എസ്.യു നേതാവിനെതിരെ പൊലീസ് കേസെടുത്തു. ആഷിക് മാന്നാറിനെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആഷിക്കിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 14 മുതല്‍ പല ദിവസങ്ങളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് പരാതി. എംജി നഗറിലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബര്‍ പതിനാറാം തീയതി വരെ നിരവധി തവണ പീഡിപ്പിച്ചതയും പരാതിയില്‍ പരാമര്‍ശമുണ്ട്. മാനഹാനി ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

Related Articles
Next Story
Share it