വിദ്യാര്‍ത്ഥികളുടെ മുടി മുറിച്ചും ഷൂ കയ്യില്‍ പിടിപ്പിച്ച് നടത്തിച്ചും റാഗിംഗ് എന്ന് പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ഉപ്പള: നവാഗതരായ വിദ്യാര്‍ത്ഥികളെ മുടിമുറിച്ചും ഷൂ കയ്യില്‍ പിടിപ്പിച്ച് നടത്തിച്ചും റാഗിംഗ് ചെയ്തതായി പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് സംഭവം. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഇത് സംബന്ധിച്ച് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ച് വരുന്നു. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്. കുഞ്ചത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി നീട്ടിവളര്‍ത്തിയിരുന്ന മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി വരാന്തയിലിരുത്തി മുറിച്ചതായാണ് പരാതിയുയര്‍ന്നത്. മറ്റൊരു സ്‌കൂളില്‍ മണ്ണംകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കയ്യില്‍ ഷൂ പിടിപ്പിച്ച് സ്‌കൂള്‍ […]

ഉപ്പള: നവാഗതരായ വിദ്യാര്‍ത്ഥികളെ മുടിമുറിച്ചും ഷൂ കയ്യില്‍ പിടിപ്പിച്ച് നടത്തിച്ചും റാഗിംഗ് ചെയ്തതായി പരാതി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് സംഭവം. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഇത് സംബന്ധിച്ച് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ച് വരുന്നു.
പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്. കുഞ്ചത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി നീട്ടിവളര്‍ത്തിയിരുന്ന മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി വരാന്തയിലിരുത്തി മുറിച്ചതായാണ് പരാതിയുയര്‍ന്നത്. മറ്റൊരു സ്‌കൂളില്‍ മണ്ണംകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കയ്യില്‍ ഷൂ പിടിപ്പിച്ച് സ്‌കൂള്‍ വരാന്തയില്‍ നടത്തിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുന്നതിന്റെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇത് നോക്കി ആഹ്ലാദിക്കുന്നതിന്റെയും വീഡിയോകളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ദൃശ്യമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Related Articles
Next Story
Share it