ഡോക്ടറെ അസഭ്യം പറഞ്ഞതായി പരാതി: ജില്ലാ പഞ്ചായത്തംഗത്തിനെതിരെ വീണ്ടും കേസ്
മഞ്ചേശ്വരം: മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടറെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു.ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാനെ(42)തിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടര്‍ പ്രണവിന്റെ പരാതിയിലാണ് കേസ്. നാല് ദിവസം മുമ്പ് അബ്ദുല്‍ റഹ്‌മാന്റെ കുട്ടിയെ അസുഖത്തെ തുടര്‍ന്ന് മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ കൊണ്ടുവന്ന് ഡോക്ടറെ കാണിച്ചിരുന്നു. ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍ […]

മഞ്ചേശ്വരം: മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടറെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാനെ(42)തിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടര്‍ പ്രണവിന്റെ പരാതിയിലാണ് കേസ്. നാല് ദിവസം മുമ്പ് അബ്ദുല്‍ റഹ്‌മാന്റെ കുട്ടിയെ അസുഖത്തെ തുടര്‍ന്ന് മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ കൊണ്ടുവന്ന് ഡോക്ടറെ കാണിച്ചിരുന്നു. ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍ നല്‍കിയ കുറിപ്പടിയില്‍ ഒരു മരുന്ന് ഇല്ലാത്തതിനെ തുടര്‍ന്ന് അബ്ദുല്‍ റഹ്‌മാന്‍ ബഹളം വെച്ചു. ഇതുകേട്ട് ഓടിയെത്തി പിന്തിരിപ്പാക്കാന്‍ ശ്രമിച്ച ഡോക്ടര്‍ പ്രണവിനെ അബ്ദുല്‍ റഹ്‌മാന്‍ അസഭ്യം പറഞ്ഞുവെന്നാണ് പരാതി.
മൂന്നാഴ്ച മുമ്പ് ഉപ്പള ഹിദായത്ത് നഗറില്‍ വെച്ച് മഞ്ചേശ്വരം എസ്.ഐ അനൂപിനെയും പൊലീസ് സംഘത്തെയും അക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിഞ്ഞ അബ്ദുല്‍ റഹ്‌മാന്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.