ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിച്ചതായി പരാതി; പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബേഡകം: തിരഞ്ഞെടുപ്പ് ദിവസം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ പ്രതിഷേധം കനത്തു.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബേഡകത്തെ ഉനൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബേഡകം കാഞ്ഞിരത്തിങ്കാലില്‍ രണ്ടു ദിവസങ്ങളിലായി പ്രതിഷേധപ്രകടനവും പൊതുയോഗവും നടന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും സി.പി.എം നേതൃത്വത്തിലുമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. സി.പി.എം നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് കാഞ്ഞിരത്തിങ്കാലില്‍ നടന്ന പ്രതിഷേധ പൊതുയോഗം ജില്ലാ ആക്റ്റിംഗ് സെക്രട്ടറി സി.എച്ച് […]

ബേഡകം: തിരഞ്ഞെടുപ്പ് ദിവസം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ പ്രതിഷേധം കനത്തു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബേഡകത്തെ ഉനൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബേഡകം കാഞ്ഞിരത്തിങ്കാലില്‍ രണ്ടു ദിവസങ്ങളിലായി പ്രതിഷേധപ്രകടനവും പൊതുയോഗവും നടന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും സി.പി.എം നേതൃത്വത്തിലുമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. സി.പി.എം നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് കാഞ്ഞിരത്തിങ്കാലില്‍ നടന്ന പ്രതിഷേധ പൊതുയോഗം ജില്ലാ ആക്റ്റിംഗ് സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം. അനന്തന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, സി. ബാലന്‍ സംസാരിച്ചു.
അതേ സമയം പ്രസിഡണ്ടിന്റേത് വ്യാജ പരാതിയാണെന്നും ഭരണസ്വാധീനം ഉപയോഗിച്ച് പൊലീസിന് മേല്‍ സമ്മര്‍ദ്ദം നടത്തി ജ്യാമമില്ലാത്ത വകുപ്പ് ചുമത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Related Articles
Next Story
Share it