നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്.എന്‍ രാജേഷിനെതിരെയാണ് മംഗളൂരു വനിതാ പൊലീസ് കേസെടുത്തത്. രാജേഷിന് കീഴില്‍ ഇന്റേണല്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയത്. മംഗളൂരു നഗരത്തിലെ കോളേജില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥിനി ഇന്റേണല്‍ഷിപ്പിനായി രാജേഷിന്റെ ഓഫീസിലെത്തിയപ്പോള്‍ കാബിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. വൈകിട്ട് ഓഫീസ് ജീവനക്കാര്‍ പോയ ശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയോട് ഓഫീസില്‍ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീട് […]

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്.എന്‍ രാജേഷിനെതിരെയാണ് മംഗളൂരു വനിതാ പൊലീസ് കേസെടുത്തത്. രാജേഷിന് കീഴില്‍ ഇന്റേണല്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയത്. മംഗളൂരു നഗരത്തിലെ കോളേജില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥിനി ഇന്റേണല്‍ഷിപ്പിനായി രാജേഷിന്റെ ഓഫീസിലെത്തിയപ്പോള്‍ കാബിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. വൈകിട്ട് ഓഫീസ് ജീവനക്കാര്‍ പോയ ശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയോട് ഓഫീസില്‍ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് മാപ്പപേക്ഷിക്കുന്ന ശബ്ദസന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ തെറ്റ് ചെയ്തുവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് 12 മിനുട്ടോളം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നത്. ശബ്ദരേഖ പുറത്തായതോടെ വിദ്യാര്‍ഥിനി പണത്തിന് വേണ്ടി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാരോപിച്ച് പ്രോസിക്യൂട്ടറും പൊലീസില്‍ പരാതി നല്‍കി. അതിനിടെ താന്‍ പരിചയപ്പെടുത്തി കൊടുത്ത കക്ഷിയെ രാജേഷ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു നിയമവിദ്യാര്‍ഥിനിയും രാജേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷിയായ യുവതിയെയും സഹോദരിയെയും കൊണ്ട് കൗണ്‍സിലിങ്ങിന് പോകുന്നതിനിടെ ഒരു മൈതാനത്തിന് സമീപം എത്തിക്കുകയും കേസില്‍ താന്‍ പറയുന്നതുപോലെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it