27 ശിവമോഗ സ്വദേശികളെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി; പ്രാര്‍ഥനാകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്
പുത്തൂര്‍: ശിവമോഗ സ്വദേശികളായ 27 പേരെ മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് നെല്ല്യാടി കോണലിന് സമീപം അര്‍ളയിലുള്ള മോറിയ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ ഉപ്പിനങ്ങാടി പൊലീസ് റെയ്ഡ് നടത്തി. 27 പേരെയും പൊലീസ് കണ്ടെത്തി. ഇവരില്‍ 18 പേര്‍ സ്ത്രീകളും എട്ട് പേര്‍ പുരുഷന്മാരും ഒരാള്‍ ആറ് വയസുള്ള ആണ്‍കുട്ടിയുമാണ്. പ്രാര്‍ഥനാകേന്ദ്രം നടത്തിപ്പുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ശിവമോഗ സ്വദേശികളാണെന്നും ഇവരില്‍ ചിലര്‍ മദ്യപാനികളാണെന്നും മറ്റുള്ളവര്‍ മാനസിക വിഭ്രാന്തി ഉള്ളവരാണെന്നും പറഞ്ഞു. പ്രാര്‍ഥനയിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്ന് യൂട്യൂബില്‍ കണ്ടതിനാല്‍ സ്വന്തം […]

പുത്തൂര്‍: ശിവമോഗ സ്വദേശികളായ 27 പേരെ മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് നെല്ല്യാടി കോണലിന് സമീപം അര്‍ളയിലുള്ള മോറിയ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ ഉപ്പിനങ്ങാടി പൊലീസ് റെയ്ഡ് നടത്തി.
27 പേരെയും പൊലീസ് കണ്ടെത്തി. ഇവരില്‍ 18 പേര്‍ സ്ത്രീകളും എട്ട് പേര്‍ പുരുഷന്മാരും ഒരാള്‍ ആറ് വയസുള്ള ആണ്‍കുട്ടിയുമാണ്. പ്രാര്‍ഥനാകേന്ദ്രം നടത്തിപ്പുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ശിവമോഗ സ്വദേശികളാണെന്നും ഇവരില്‍ ചിലര്‍ മദ്യപാനികളാണെന്നും മറ്റുള്ളവര്‍ മാനസിക വിഭ്രാന്തി ഉള്ളവരാണെന്നും പറഞ്ഞു. പ്രാര്‍ഥനയിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്ന് യൂട്യൂബില്‍ കണ്ടതിനാല്‍ സ്വന്തം ചെലവില്‍ ബസില്‍ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ എത്തിയതാണെന്നും തങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പ്രാര്‍ത്ഥനയില്‍ സ്വമനസാലെ പങ്കെടുത്തതാണെന്നുമാണ് 27 പേരും പൊലീസിനോട് വെളിപ്പെടുത്തിയത്.