മുന്‍ മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; ചെറുമകളുടെ പരാതിയില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം: മുന്‍ മന്ത്രി ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്‍ എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതിയിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്. ആര്‍ എസ് ഉണ്ണിയുടെ പേരിലുള്ള സ്വത്തുക്കള്‍ എന്‍ കെ പ്രേമചന്ദ്രന്‍ പ്രസിഡന്റായ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആര്‍ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. എന്‍ കെ പ്രേമചന്ദ്രന്‍ […]

കൊല്ലം: മുന്‍ മന്ത്രി ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്‍ എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതിയിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്. ആര്‍ എസ് ഉണ്ണിയുടെ പേരിലുള്ള സ്വത്തുക്കള്‍ എന്‍ കെ പ്രേമചന്ദ്രന്‍ പ്രസിഡന്റായ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ആര്‍ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. എന്‍ കെ പ്രേമചന്ദ്രന്‍ രണ്ടാം പ്രതിയാണ്. ആര്‍ എസ് പി പ്രാദേശിക നേതാക്കളാണ് മറ്റ് രണ്ട് പ്രതികള്‍. ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീടും പതിനൊന്ന് സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ചെറുമകളുടെ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ടും കെ പി ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെ നിന്ന് മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേയ്ക്ക് കയറ്റിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടികളുടെ പേരിലുള്ള സ്വത്തുക്കള്‍ തന്നെയാണിതെന്നും അവര്‍ക്കെതിരെ ഒരു കാരണവശാലും നില്‍ക്കില്ലെന്നുമാണ് എന്‍ കെ പ്രേമചന്ദ്രന്‍ നേരത്തേ പ്രതികരിച്ചിരുന്നത്.

Related Articles
Next Story
Share it