കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ച പണം നേരത്തെ ഒപ്പിട്ടുവാങ്ങിയ ചെക്ക് വഴി പിന്‍വലിച്ചു; ഫിറോസ് കുന്നുംപറമ്പിലിനെതിരെ പരാതിയുമായി ദമ്പതികള്‍; ആരോപണം നിഷേധിച്ച് ഫിറോസ്
കല്‍പ്പറ്റ: കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വീണ്ടും പരാതി. വയനാട് തോണിച്ചാലിലെ എം ജെ സഞ്ജയും ഭാര്യയുമാണ് സാമ്പത്തിക ക്രമക്കേട് പരാതിയുമായി രംഗത്തെത്തിയത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ച പണം നേരത്തെ ഒപ്പിട്ടുവാങ്ങിയ ചെക്ക് വഴി ഫിറോസും സംഘവും പിന്‍വലിച്ചുവെന്നാണ് ആരോപണം. ദമ്പതികള്‍ ജില്ലാ കലക്ടര്‍ക്കും ജില്ല പോലീസ് ചീഫിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. സഞ്ജയ്യുടെ രണ്ട് വയസുള്ള മകന്റെ ചികിത്സയ്ക്കായി ഫിറോസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇതുവഴി ലക്ഷങ്ങളാണ് സഞ്ജയുടെ അക്കൗണ്ടിലത്തിയത്. ഇതില്‍ നിന്ന് ഫിറോസിന്റെ […]

കല്‍പ്പറ്റ: കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വീണ്ടും പരാതി. വയനാട് തോണിച്ചാലിലെ എം ജെ സഞ്ജയും ഭാര്യയുമാണ് സാമ്പത്തിക ക്രമക്കേട് പരാതിയുമായി രംഗത്തെത്തിയത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ച പണം നേരത്തെ ഒപ്പിട്ടുവാങ്ങിയ ചെക്ക് വഴി ഫിറോസും സംഘവും പിന്‍വലിച്ചുവെന്നാണ് ആരോപണം. ദമ്പതികള്‍ ജില്ലാ കലക്ടര്‍ക്കും ജില്ല പോലീസ് ചീഫിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
സഞ്ജയ്യുടെ രണ്ട് വയസുള്ള മകന്റെ ചികിത്സയ്ക്കായി ഫിറോസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇതുവഴി ലക്ഷങ്ങളാണ് സഞ്ജയുടെ അക്കൗണ്ടിലത്തിയത്. ഇതില്‍ നിന്ന് ഫിറോസിന്റെ ആളുകള്‍ നേരത്തെ ഒപ്പിട്ടു വാങ്ങിയ ചെക്ക് വഴി പണം പിന്‍വലിച്ചുവെന്ന് സഞ്ജയ് ആരോപിക്കുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ വധഭീഷണി മുഴക്കിയെന്നും സഞ്ജയ് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം ആരേപാണം ഫിറോസ് നിഷേധിച്ചു. കൃത്യമായ കണക്കുകള്‍ കയ്യിലുണ്ടെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ചികിത്സയ്ക്ക് മുമ്പെ അക്കൗണ്ടിലെത്തിയ ഒമ്പത് ലക്ഷത്തോളം രൂപ സഞ്ജയ് ചെലവാക്കിത്തീര്‍ത്തതായി ഫിറോസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ സര്‍ജറി നടന്നില്ലെന്നും പണം ആവശ്യമുണ്ടെന്നും പറഞ്ഞപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ട് ഇനി വീഡിയോ ചെയ്യാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ കുട്ടിയുടെ സര്‍ജറി നടത്തിയാല്‍ ആശുപത്രി ബില്‍ താന്‍ മുഴുവനായും അടയ്ക്കാമെന്ന് പറഞ്ഞതായും ഫിറോസ് പറയുന്നു. തുടര്‍ന്ന് മറ്റു ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷത്തിന്റെ ചെക്കും നല്‍കി. എന്നാല്‍ ഇതില്‍ നിന്ന് 20,000 രൂപയെടുത്ത് ബാക്കി 80,000 രൂപ മാത്രമാണ് ആശുപത്രിയില്‍ അടച്ചത്. 2,74000 രൂപയാണ് ആകെ ആശുപത്രിയില്‍ ബില്ല് ആയതെന്നും ബാക്കി തുക താന്‍ പിന്നീട് ആശുപത്രിയിലെത്തി അടച്ചുവെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.