കാസര്‍കോട് ഡി.സി.സി നേതൃത്വത്തിനെതിരെ നല്‍കിയ പരാതി ചോര്‍ന്ന വിഷയം; കെ.പി.സി.സി സമിതി തെളിവെടുപ്പ് നടത്തി, പരാതി നിയമസഭാസീറ്റ് ലക്ഷ്യമിട്ടുള്ള ഗൂഡതന്ത്രമെന്ന് മറുവിഭാഗം

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഡി.സി.സി നേതൃത്വത്തിനെതിരെ ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാര്‍ നല്‍കിയ പരാതി ചോര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതുസംബന്ധിച്ച് കെ.പി.സി.സി സമിതി തെളിവെടുപ്പ് നടത്തി. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശമനുസരിച്ച് കണ്ണൂരില്‍ നിന്നുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍ എന്നിവരാണ് വെള്ളിയാഴ്ച തെളിവെടുപ്പിനായി വിദ്യാനഗറിലെ ഡി.സി.സി ഓഫീസിലെത്തിയത്. എ.ഐ.സി.സിക്ക് പരാതി അയച്ച കെ.പി.സി.സി സെക്രട്ടറിമാരായ പി. സുബ്ബറൈ, എം. അസൈനാര്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ […]

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഡി.സി.സി നേതൃത്വത്തിനെതിരെ ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാര്‍ നല്‍കിയ പരാതി ചോര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതുസംബന്ധിച്ച് കെ.പി.സി.സി സമിതി തെളിവെടുപ്പ് നടത്തി. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശമനുസരിച്ച് കണ്ണൂരില്‍ നിന്നുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍ എന്നിവരാണ് വെള്ളിയാഴ്ച തെളിവെടുപ്പിനായി വിദ്യാനഗറിലെ ഡി.സി.സി ഓഫീസിലെത്തിയത്. എ.ഐ.സി.സിക്ക് പരാതി അയച്ച കെ.പി.സി.സി സെക്രട്ടറിമാരായ പി. സുബ്ബറൈ, എം. അസൈനാര്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ ഫൈസല്‍, കെ.വി ഗംഗാധരന്‍ എന്നിവരോടും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിനോടും സമിതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ പരാതിയുടെ കോപ്പി ചോര്‍ന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ഇവര്‍ വ്യക്തമാക്കി. തദ്ദേശതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞതിന് ഉത്തരവാദിയായ ഡി.സി.സി പ്രസിഡണ്ടിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കെ.പി.സി.സി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കിയിരുന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേട് കാരണം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോക്ക് വ്യാപകമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായിരിക്കുകയാണ്. നിയമസഭാ സീറ്റ് മോഹങ്ങളാണ് ചിലര്‍ ഡി.സി.സി പ്രസിഡണ്ടിനെതിരെ പരാതി നല്‍കിയതിന് പിന്നിലെന്ന് മറുപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ച 140 സീറ്റുകളില്‍ അഞ്ച് സീറ്റുകളാണ് ഇത്തവണ കുറഞ്ഞതെന്നും ഇതിനെ തിരിച്ചടിയായി കാണാനാകില്ലെന്നും ഡി.സി.സി പ്രസിഡണ്ടിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് മികച്ച വിജയം നേടിയതിന് ഡി.സി.സി പ്രസിഡണ്ടിന്റെ ഇടപെടല്‍ ഒരു പ്രധാനഘടകമായിരുന്നുവെന്നും ഇതിനെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരാണ് തദ്ദേശതിരഞ്ഞെടുപ്പിലെ ചെറിയ വീഴ്ചയെ പെരുപ്പിച്ചുകാണിക്കുന്നതെന്നും പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ പഞ്ചായത്തുകളിലും വാര്‍ഡുകളിലുമാണ് തിരിച്ചടി നേരിട്ടതെന്നും ഇവര്‍ പറയുന്നു. 23ന് തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി യോഗത്തിലും 28ന് നടന്ന ഡി.സി.സി യോഗത്തിലും പരാതി ഉന്നയിക്കാത്തവര്‍ ഇപ്പോള്‍ രംഗത്തുവന്നതിന് പിന്നില്‍ ഗൂഡതാത്പര്യമുണ്ടെന്നും പ്രസിഡണ്ട് അനുകൂലികള്‍ കുറ്റപ്പെടുത്തി.

Related Articles
Next Story
Share it