അടുത്തയാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാറിനെതിരെ പരാതി

കൊല്ലം: ഈ മാസം 29ന് മന്ത്രി പദമേല്‍ക്കാനുള്ള ഒരുക്കത്തിനിടെ പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെതിരെ കോടതിയില്‍ പരാതി. ഗണേഷ് കുമാര്‍ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചതായാണ് പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ജെ യദുകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പത്തനാപുരം കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഗണേഷിനെതിരെ പരാതി […]

കൊല്ലം: ഈ മാസം 29ന് മന്ത്രി പദമേല്‍ക്കാനുള്ള ഒരുക്കത്തിനിടെ പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെതിരെ കോടതിയില്‍ പരാതി. ഗണേഷ് കുമാര്‍ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചതായാണ് പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ജെ യദുകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പത്തനാപുരം കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഗണേഷിനെതിരെ പരാതി ഉയര്‍ന്നത്.

Related Articles
Next Story
Share it