കുമ്പള: വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചെന്നാരോപിച്ച് തലപ്പാടി-കാസര്‍കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആയിഷ ബസിലെ കണ്ടക്ടര്‍ ഹരീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. തലപ്പാടി ഭാഗത്ത് യാത്രക്കാരുമായി വന്ന ബസിലാണ് യാത്ര പാസിനെ ചൊല്ലി തര്‍ക്കമുണ്ടായത്. അതിനിടെ കുമ്പളയില്‍ വെച്ച് ഒരു കൂട്ടം ബസ് ജീവനക്കാര്‍ തടയാന്‍ ശ്രമം നടത്തിയെങ്കിലും കുമ്പള പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. യാത്ര പാസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും പതിവായിരിക്കുകയാണ്.