നാടറിയുന്ന ശില്‍പിക്ക് ജീവിതം തിരിച്ചു കിട്ടാന്‍ കരുണയുള്ളവര്‍ തുണയ്ക്കണം

കാഞ്ഞങ്ങാട്: പാതിവഴിയില്‍ നിലച്ചുപോയ ലക്ഷ്മി വിളക്കിന്റെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ രോഗത്തിനടിമയായ ലോഹിതാക്ഷന് വേണം സുമനസുകളുടെ കൈത്താങ്ങ്. നാടറിയുന്ന ശില്‍പിയായ കേളോത്തെ ലോഹിതാക്ഷനാണ് വൃക്കരോഗത്താല്‍ ദുരിതമനുഭവിക്കുന്നത്. ഇരു വൃക്കകളും തകരാറിലായി ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ലോഹിതാക്ഷന് ജീവിതത്തില്‍ തിരിച്ചെത്താന്‍ 40 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്. ദേവസ്ഥാനങ്ങളുടെ മുന്‍ഭാഗത്ത് കിം പുരുഷന്റെ രൂപം ശില്‍പ ചാരുത ഒട്ടും ചോര്‍ന്ന് പോകാതെയാണ് ലോഹിതാക്ഷന്‍ ഒരുക്കിയിരുന്നത്. അഞ്ച് മാസം മുമ്പ് വരെ മരപ്പണിയില്‍ സക്രിയമായിരുന്ന ലോഹിതാക്ഷന്‍ വെള്ളിക്കോത്ത് അയക്കി വീട് തറവാടിന്റെ […]

കാഞ്ഞങ്ങാട്: പാതിവഴിയില്‍ നിലച്ചുപോയ ലക്ഷ്മി വിളക്കിന്റെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ രോഗത്തിനടിമയായ ലോഹിതാക്ഷന് വേണം സുമനസുകളുടെ കൈത്താങ്ങ്. നാടറിയുന്ന ശില്‍പിയായ കേളോത്തെ ലോഹിതാക്ഷനാണ് വൃക്കരോഗത്താല്‍ ദുരിതമനുഭവിക്കുന്നത്. ഇരു വൃക്കകളും തകരാറിലായി ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ലോഹിതാക്ഷന് ജീവിതത്തില്‍ തിരിച്ചെത്താന്‍ 40 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്. ദേവസ്ഥാനങ്ങളുടെ മുന്‍ഭാഗത്ത് കിം പുരുഷന്റെ രൂപം ശില്‍പ ചാരുത ഒട്ടും ചോര്‍ന്ന് പോകാതെയാണ് ലോഹിതാക്ഷന്‍ ഒരുക്കിയിരുന്നത്. അഞ്ച് മാസം മുമ്പ് വരെ മരപ്പണിയില്‍ സക്രിയമായിരുന്ന ലോഹിതാക്ഷന്‍ വെള്ളിക്കോത്ത് അയക്കി വീട് തറവാടിന്റെ ജോലികളാണ് അവസാനമായി പൂര്‍ത്തീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ ഉടന്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. ജീവിത സമ്പാദ്യമെല്ലാം സ്വരൂക്കൂട്ടി പൂര്‍ത്തിയാക്കിയ വീട്ടില്‍ ഒരു വര്‍ഷം മുമ്പാണ് ലോഹിതാക്ഷന്‍ താമസം തുടങ്ങിയത്. വീടിനായി എടുത്ത ബാങ്ക് വായ്പയും തിരിച്ചടക്കേണ്ടതുണ്ട്. കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ നാളുകളില്‍ ലോഹിതാക്ഷന്‍ തന്റെ കര വൈദഗ്ധ്യത്തിലൂടെ മരത്തടികളില്‍ അനേകം ശില്‍പങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്ലാവ്, തേക്ക് തടികളില്‍ കൊത്തിയെടുത്ത മുതല, മയില്‍, കുട്ടികളുടെ കുതിര വണ്ടിയുമെല്ലാം വീട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നു. എട്ട് വയസുകാരനായ ആരോമലും നാല് വയസുകാരനായ അഭിമന്യുവും അച്ഛന്റെ രോഗാവസ്ഥയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. ഭാര്യ അര്‍ച്ചനയാണ് ലോഹിതാക്ഷന്റെ പരിചരിക്കുന്നത്. ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള കഠിന പരിശ്രത്തിലാണ് നാട്ടുകാര്‍. കേളോത്ത് യുവശക്തി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ ചെയര്‍മാനും പഞ്ചായത്ത് അംഗം ടി.വി കരിയന്‍ ജനറല്‍ കണ്‍വീനറും പി. പ്രീതി വര്‍ക്കിങ്ങ് ചെയര്‍മാനും ബാലകൃഷ്ണന്‍ വര്‍ക്കിംഗ് കണ്‍വീനറും പി. ശശി ഖജാഞ്ചിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെരിയ ബസാര്‍ ഗ്രാമീണ്‍ ബാങ്കില്‍ ചികിത്സ സമിതിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40442101061929, ഐ.എഫ്.സി. കോഡ് klgb0040442, ഫോണ്‍: 9846190087.

Related Articles
Next Story
Share it