മംഗളൂരുവിലെ സ്ഥാപന ഉടമ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു; അബദ്ധത്തില്‍ ബുള്ളറ്റ് തറഞ്ഞുകയറിയത് പതിനഞ്ചുകാരനായ മകന്റെ ശരീരത്തില്‍, നില അതീവഗുരുതരം

മംഗളൂരു: ശമ്പളമാവശ്യപ്പെട്ട ജീവനക്കാര്‍ക്കുനേരെ സ്ഥാപന ഉടമ വെടിയുതിര്‍ത്തു. എന്നാല്‍ അബദ്ധത്തില്‍ ബുള്ളറ്റ് തുളഞ്ഞുകയറിയത് ഉടമയുടെ പതിനഞ്ചുകാരനായ മകന്റെ ശരീരത്തില്‍. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ സ്ഥാപന ഉടമ രാജേഷ് പ്രഭുവിന്റെ മകന്‍ സുധീന്ദ്ര(15)ക്കാണ് വെടിയേറ്റത്. സുധീന്ദ്രയെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാഷ്യ സെന്റ് റീത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥിയാണ് സുധീന്ദ്ര. ശമ്പളം ചോദിച്ച് ഓഫീസിലെത്തിയ ജീവനക്കാരായ ചന്ദ്രുവും അഷ്‌റഫും രാജേഷ് പ്രഭുവിന്റെ ഭാര്യ ശാന്തളയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ശാന്തള വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജേഷും […]

മംഗളൂരു: ശമ്പളമാവശ്യപ്പെട്ട ജീവനക്കാര്‍ക്കുനേരെ സ്ഥാപന ഉടമ വെടിയുതിര്‍ത്തു. എന്നാല്‍ അബദ്ധത്തില്‍ ബുള്ളറ്റ് തുളഞ്ഞുകയറിയത് ഉടമയുടെ പതിനഞ്ചുകാരനായ മകന്റെ ശരീരത്തില്‍. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ സ്ഥാപന ഉടമ രാജേഷ് പ്രഭുവിന്റെ മകന്‍ സുധീന്ദ്ര(15)ക്കാണ് വെടിയേറ്റത്. സുധീന്ദ്രയെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാഷ്യ സെന്റ് റീത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥിയാണ് സുധീന്ദ്ര. ശമ്പളം ചോദിച്ച് ഓഫീസിലെത്തിയ ജീവനക്കാരായ ചന്ദ്രുവും അഷ്‌റഫും രാജേഷ് പ്രഭുവിന്റെ ഭാര്യ ശാന്തളയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ശാന്തള വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജേഷും സുധീന്ദ്രയും സ്ഥാപനത്തിലെത്തി. സുധീന്ദ്ര ജീവനക്കാരെ മര്‍ദിച്ചതോടെ ഉന്തും തള്ളും നടന്നു. ഇതിനിടെ രാജേഷ് തോക്കെടുത്ത് രണ്ടുതവണ വെടിയുതിര്‍ത്തു. രണ്ടാമത്തെ ബുള്ളറ്റ് അബദ്ധത്തില്‍ മകന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. പാണ്ഡേശ്വരം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it