കാസര്‍കോട്ടും മഞ്ചേശ്വരത്തും വര്‍ഗീയ കാര്‍ഡിറക്കിയുള്ള വിജയം-ഐ.എന്‍.എല്‍

കാസര്‍കോട്: കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഒരിക്കലും രാഷ്ട്രീയ വിജയമായി കണക്കാക്കാനാവില്ലെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. രാഷ്ട്രീയം പറഞ്ഞുള്ള വിജയമാണെങ്കില്‍ സംസ്ഥാനത്തുടനീളം അലയടിച്ച എല്‍.ഡി.എഫ് തരംഗം കാസര്‍കോട്ടും ഉണ്ടാകുമായിരുന്നു. ഇവിടെ ബി.ജെ.പി ഭൂരിപക്ഷ വര്‍ഗീയതയും മുസ്ലിംലീഗ് ന്യൂനപക്ഷ വര്‍ഗീയതയും കാട്ടിയാണ് വോട്ടുകള്‍ തേടിയത്. ഐ.എന്‍.എല്ലിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാനായി. കഴിഞ്ഞതവണത്തേക്കാളും ഏഴായിരത്തോളം വോട്ടുകള്‍ വര്‍ധിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്തില്‍ നിന്ന് വമ്പന്‍ വിജയം നേടിയത് […]

കാസര്‍കോട്: കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഒരിക്കലും രാഷ്ട്രീയ വിജയമായി കണക്കാക്കാനാവില്ലെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. രാഷ്ട്രീയം പറഞ്ഞുള്ള വിജയമാണെങ്കില്‍ സംസ്ഥാനത്തുടനീളം അലയടിച്ച എല്‍.ഡി.എഫ് തരംഗം കാസര്‍കോട്ടും ഉണ്ടാകുമായിരുന്നു. ഇവിടെ ബി.ജെ.പി ഭൂരിപക്ഷ വര്‍ഗീയതയും മുസ്ലിംലീഗ് ന്യൂനപക്ഷ വര്‍ഗീയതയും കാട്ടിയാണ് വോട്ടുകള്‍ തേടിയത്. ഐ.എന്‍.എല്ലിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാനായി. കഴിഞ്ഞതവണത്തേക്കാളും ഏഴായിരത്തോളം വോട്ടുകള്‍ വര്‍ധിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്തില്‍ നിന്ന് വമ്പന്‍ വിജയം നേടിയത് വളരെ സന്തോഷം നല്‍കുന്നുവെന്നും അസീസ് കടപ്പുറം പറഞ്ഞു.

Related Articles
Next Story
Share it