മംഗളൂരുവിലെ പാക്കിസ്താന്‍ അനുകൂല മുദ്രവാക്യം; ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത് കമന്റ്, പൊലീസ് കേസെടുത്തു

മംഗളൂരു: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടു. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബെല്‍ത്തങ്ങാടി ഉജൈര്‍ സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യണമെന്നാണ് ഫേസ് ബുക്കില്‍ ഒരാള്‍ പ്രതികരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ചിലര്‍ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി അറിയിച്ചിരുന്നു. ഈ പോസ്റ്റിനെ അനുകൂലിച്ചും […]

മംഗളൂരു: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടു. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബെല്‍ത്തങ്ങാടി ഉജൈര്‍ സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യണമെന്നാണ് ഫേസ് ബുക്കില്‍ ഒരാള്‍ പ്രതികരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ചിലര്‍ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി അറിയിച്ചിരുന്നു. ഈ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങള്‍ വന്നു. ഇതിനിടയിലാണ് യുവതിയെ കൂട്ടൂലാത്സംഗത്തിനിരയാക്കണമെന്ന കമന്റും വന്നത്. ഈ കമന്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.

Related Articles
Next Story
Share it