ഒത്തുകൂടും മുമ്പേ വിട്ട് പോയി, ഞങ്ങളുടെ ഉപ്പി
സഹപാഠിയും സുഹൃത്തുമായ റഫീഖ് എന്ന ഉപ്പിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മരണം അത് എല്ലാവര്‍ക്കും ഉള്ളതാണ്. ഞങ്ങളുടെ പഠനം കഴിഞ്ഞ് ഏകദേശം 28 വര്‍ഷം പിന്നിട്ടു. എന്നാലും ഞങ്ങളുടെ സുഹൃത്ത് ബന്ധം വാട്‌സ്ആപ്പ് ഗ്രൂപ്പിലുടെ ഇപ്പോഴും നല്ല നിലക്ക് നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നേരിട്ട് കാണാന്‍ പറ്റാത്ത പലരും ശബ്ദത്തിലൂടെ ആ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. പലരും പഴയകാല കളിതമാശകള്‍ അയവിറക്കി കൊണ്ടിക്കുമ്പോള്‍ മൗനം പാലിച്ചു എല്ലാം കേട്ട് കൊണ്ടിരിക്കുന്ന പതിവാണ് ഉപ്പിക്ക്. നമ്മളാല്‍ കഴിയുന്ന […]

സഹപാഠിയും സുഹൃത്തുമായ റഫീഖ് എന്ന ഉപ്പിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മരണം അത് എല്ലാവര്‍ക്കും ഉള്ളതാണ്. ഞങ്ങളുടെ പഠനം കഴിഞ്ഞ് ഏകദേശം 28 വര്‍ഷം പിന്നിട്ടു. എന്നാലും ഞങ്ങളുടെ സുഹൃത്ത് ബന്ധം വാട്‌സ്ആപ്പ് ഗ്രൂപ്പിലുടെ ഇപ്പോഴും നല്ല നിലക്ക് നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നേരിട്ട് കാണാന്‍ പറ്റാത്ത പലരും ശബ്ദത്തിലൂടെ ആ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. പലരും പഴയകാല കളിതമാശകള്‍ അയവിറക്കി കൊണ്ടിക്കുമ്പോള്‍ മൗനം പാലിച്ചു എല്ലാം കേട്ട് കൊണ്ടിരിക്കുന്ന പതിവാണ് ഉപ്പിക്ക്. നമ്മളാല്‍ കഴിയുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വേണ്ടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി ആത്മാര്‍ത്ഥത യോടെ ആ കടമ നിറവേറ്റുകയും ചെയ്യുന്നതില്‍ ഉപ്പി കാണിച്ചിരുന്ന വിശാല മനസ്സ് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. ഇനി അത് പോലുള്ള കാര്യങ്ങള്‍ക്ക് ഉപ്പി കൂടെയില്ല എന്ന കാര്യം ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ പിടയുന്നു.
കൂടെ പഠിച്ച പലരെയും നേരില്‍ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് പഠിച്ച സ്‌കൂളിന്റെ തിരുമുറ്റത്ത് ഒത്ത് കൂടാനും പലരും പല രാജ്യങ്ങളില്‍ ഉള്ളതിനാല്‍ ഓരോരുത്തരുടെയും അവധി തിട്ടപ്പെടുത്തി ഒത്തുകൂടാനുള്ള തീയ്യതി തീരുമാനിക്കുകയും എല്ലാവരും സന്തോഷത്തോടെ ആ ദിവസത്തിനായി കാത്തിരിക്കുകയുമായിരുന്നു. ലോകത്തെ തന്നെ കാര്‍ന്നു തിന്നുന്ന മഹാമാരി കാലം ആയിരുന്നു അത്. ഇടക്കിടക്ക് ഉപ്പി ഓര്‍മ്മിപ്പിക്കുമായിരുന്നു; ആ അസുലഭ നിമിഷം എന്നാണ് വരിക എന്ന്. അതൊരു ഞായാറാഴ്ചക്ക് തീരുമാനിക്കാന്‍ മറക്കല്ലേ എന്നും ഉപ്പി പറഞ്ഞിരുന്നു.
ഇനി നീ ഇല്ലാത്ത ഒത്തു ചേരല്‍ ഉള്‍കൊള്ളാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സമയത്ത് നിന്നെ ബന്ധപ്പെട്ടപ്പോഴൊക്കെ നിനക്ക് ഞാന്‍ അടക്കമുള്ള കൂട്ടുകാരോട് പറയാന്‍ ഉണ്ടായിരുന്നത് അല്‍പം ഭേദമുണ്ട്, ഉടനെ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോകും കുറച്ച് കാലം വിശ്രമം ആവശ്യമാണ് എന്നൊക്കെയായിരുന്നു.
രണ്ട് ദിവത്തിന് ശേഷം നിന്റെ മകളുടെ നിക്കാഹ് കഴിച്ച് കൊടുക്കാനുള്ള ഒരുക്കത്തിലായിരുന്നു എന്നറിയാന്‍ സാധിച്ചു. അതിനുപോലും നില്‍ക്കാതെ നീ വിട്ടുപോയി. അവസാനമായി നിന്നോട് സംസാരിക്കുമ്പോള്‍ നിനക്ക് പറയാന്‍ ഉണ്ടായിരുന്നത് പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തണം എന്ന് മാത്രമായിരുന്നു. ഞങ്ങള്‍ എല്ലാവരും നിനക്ക് വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു. നിന്റെ ബര്‍സഖിയായ ജീവിതം സന്തോഷത്തിലാക്കി തരട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങളിപ്പോള്‍. നിന്റെ വേര്‍പാട് മൂലം വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് ക്ഷമയും സമാധാനവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.