ഒരു പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി പി.എ. മുഹമ്മദ് യാത്രയായി

തളങ്കര കടവത്ത് സ്വദേശി പി.എ. മുഹമ്മദിന്റെ ആകസ്മിക വേര്‍പാട് ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. തളങ്കര കണ്ടത്തില്‍, കടവത്ത് പ്രദേശത്തെ എല്ലാ നല്ല കാര്യങ്ങളിലും മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച് ഒരു പ്രദേശത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം. കണ്ടത്തില്‍ മദ്രസ, ജുമാ മസ്ജിദ് കമ്മിറ്റികളില്‍ സജീവമായ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ആരെയും അസൂയപ്പെടുത്തുന്ന തരത്തില്‍ എല്ലാ മേഖലകളിലും ഉത്സാഹത്തോടെ നിറഞ്ഞു നില്‍ക്കാന്‍ പി.എ. മുഹമ്മദിന് കഴിഞ്ഞിരുന്നു. പ്രദേശത്തിന്റെ കലാ-കായിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം എന്നും അദ്ദേഹം സജീവമായിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും […]

തളങ്കര കടവത്ത് സ്വദേശി പി.എ. മുഹമ്മദിന്റെ ആകസ്മിക വേര്‍പാട് ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. തളങ്കര കണ്ടത്തില്‍, കടവത്ത് പ്രദേശത്തെ എല്ലാ നല്ല കാര്യങ്ങളിലും മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച് ഒരു പ്രദേശത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം. കണ്ടത്തില്‍ മദ്രസ, ജുമാ മസ്ജിദ് കമ്മിറ്റികളില്‍ സജീവമായ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ആരെയും അസൂയപ്പെടുത്തുന്ന തരത്തില്‍ എല്ലാ മേഖലകളിലും ഉത്സാഹത്തോടെ നിറഞ്ഞു നില്‍ക്കാന്‍ പി.എ. മുഹമ്മദിന് കഴിഞ്ഞിരുന്നു. പ്രദേശത്തിന്റെ കലാ-കായിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം എന്നും അദ്ദേഹം സജീവമായിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്നു. തളങ്കര വോളിബോള്‍ അക്കാദമി കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റ് കാണാന്‍ മുഴുവന്‍ സമയവും പി.എ. മുഹമ്മദ് ഉണ്ടായിരുന്നു. നല്ലൊരു കുടുംബ സ്‌നേഹിയുമായിരുന്നു. ടാസ് തളങ്കരയുടെ ലൈബ്രറി ഓഫീസ് അതിരാവിലെ തുറക്കാറുണ്ടായിരുന്നത് അദ്ദേഹമായിരുന്നു. പ്രവാസ ലോകത്തുണ്ടായിരുന്ന കാലത്തും നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. പി.എ. ഇത്ര പെട്ടെന്ന് വിട പറയുമെന്ന് ആരും കരുതിയതല്ല. നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.

Related Articles
Next Story
Share it