പി.എം ജനാര്‍ദ്ദനന്‍: കാസര്‍കോടിന്റെ മനസ്സില്‍ നിന്ന് മായാത്ത പൊലീസ് ഓഫീസര്‍
ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ആദ്യമായാണ് ഒരു അനുസ്മരണ കുറിപ്പ് എഴുതുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന പി. എം. ജനാര്‍ദനന്‍ വിടപറഞ്ഞു ആറാണ്ടാവുകയാണ്. പൊലീസ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത ജനാര്‍ദനന്‍ 2015 ജൂലായ് 29നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. കാസര്‍കോട് ഡി.വൈ.എസ് പിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വളരെ മാന്യമായി, സൗമ്യനായാണ് ക്രമസമാധാന പരിപാലനം കൈകാര്യം ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടഘട്ടത്തില്‍ ക്രമസമാധാനം തകര്‍ന്നു വലിയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള […]
ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ആദ്യമായാണ് ഒരു അനുസ്മരണ കുറിപ്പ് എഴുതുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന പി. എം. ജനാര്‍ദനന്‍ വിടപറഞ്ഞു ആറാണ്ടാവുകയാണ്. പൊലീസ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത ജനാര്‍ദനന്‍ 2015 ജൂലായ് 29നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. കാസര്‍കോട് ഡി.വൈ.എസ് പിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വളരെ മാന്യമായി, സൗമ്യനായാണ് ക്രമസമാധാന പരിപാലനം കൈകാര്യം ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടഘട്ടത്തില്‍ ക്രമസമാധാനം തകര്‍ന്നു വലിയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള […]
ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ആദ്യമായാണ് ഒരു അനുസ്മരണ കുറിപ്പ് എഴുതുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന പി. എം. ജനാര്‍ദനന്‍ വിടപറഞ്ഞു ആറാണ്ടാവുകയാണ്. പൊലീസ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത ജനാര്‍ദനന്‍ 2015 ജൂലായ് 29നാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
കാസര്‍കോട് ഡി.വൈ.എസ് പിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വളരെ മാന്യമായി, സൗമ്യനായാണ് ക്രമസമാധാന പരിപാലനം കൈകാര്യം ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടഘട്ടത്തില്‍ ക്രമസമാധാനം തകര്‍ന്നു വലിയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് ലാത്തിക്ക് പകരം മാന്യമായി സമാധാനം കൈവരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ബാബ്‌രി മസ്ജിദ് തകര്‍ത്ത സമയത്ത് അദ്ദേഹത്തിന് മഞ്ചേശ്വരം ഭാഗത്തായിരുന്നു ചുമതല. മഞ്ചേശ്വരത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷം പൊട്ടി പുറപ്പെട്ട സന്ദര്‍ഭങ്ങളിലൊക്കെ വിവിധ സമുദായ നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയുമൊക്കെ സഹായം തേടി വലിയ പരാതിയില്ലാതെ ക്രമസമാധാനം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പതിവ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തനായി സ്‌നേഹ ബന്ധത്തിനും സഹജീവി സ്‌നേഹത്തിനും വലിയ വിലനല്‍കിയ പൊലീസുദ്യോഗസ്ഥനായിരുന്നു പി.എം.ജനാര്‍ദ്ദനന്‍.
എനിക്ക് അദ്ദേഹം ജ്യേഷ്ഠസഹോദരനായിരുന്നു. ഒരു കാര്യത്തിലും തിരികെ സഹായിക്കാന്‍ കഴിയാത്ത എനിക്ക് അദ്ദേഹം വലിയ സ്‌നേഹം വാരിക്കോരി നല്‍കി. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളുടെ കല്യാണ ചടങ്ങിലും കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്വന്തമായി പണിത വീട്ടുകൂടല്‍ പരിപാടിയിലും എനിക്ക് കുടുംബസമേതം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട് നിന്നും സ്ഥലമാറ്റം ലഭിച്ച് കോഴിക്കോട് ജോലി ചെയ്യുമ്പോള്‍ ഞാനും കൂട്ടുകാരും അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷവും അദ്ദേഹം കാസര്‍കോട്ടെ അനേകം പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകരായ പരേതനായ കെ.എം. അഹ്‌മദ് മാഷ്, റഹ്‌മാന്‍ തായലങ്ങാടി, കെ.എസ്. അബ്ദുല്ല, എ.എം. മുസ്തഫ, ടി.എ.മഹമൂദ്, തുരുത്തി അബ്ദുല്‍ ഖാദര്‍, രാഷ്ട്രിയ നേതാക്കളായ സി.ടി.അഹമ്മദലി, വി.രവീന്ദ്രന്‍, മടിക്കൈ കമ്മാരന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ടി.ഇ.അബ്ദുല്ല, പി.എ. അഷ്‌റഫലി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സ്‌നേഹവലയത്തിലെ അംഗങ്ങളില്‍ ചിലരാണ്. ഒരുപാട് ക്രൈം സ്‌കൂപ്പുകള്‍ നല്‍കി പത്രപ്രവര്‍ത്തന രംഗത്തെ തന്റെ വളര്‍ച്ചയില്‍ പി.എം. ജനാര്‍ദ്ദനന്‍ വഹിച്ചിരുന്ന വലിയ പങ്കിനെ കുറിച്ച് ടി.എ. ഷാഫി പലപ്പോഴും പറയാറുണ്ടായിരുന്നു. കാസര്‍കോട്ടെ കഞ്ചാവ് ലോബിയെ കുറിച്ച് ഉത്തരദേശത്തില്‍ ഷാഫി സ്ഥിരമായി എഴുതിയ കഞ്ചാവില്‍ ഉരുകുന്ന യൗവ്വനങ്ങള്‍ എന്ന പരമ്പരയുടെ ടൈറ്റില്‍ പോലും അദ്ദേഹം നല്‍കിയതാണെന്നും എനിക്കറിയാം. 2015ല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. എന്നിവരോടൊപ്പം കോഴിക്കോട് വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ വളരെ ഉന്മേഷവനായാണ് കണ്ടിരുന്നത്. ഞങ്ങളോട് ദീര്‍ഘസമയം തമാശ പറഞ്ഞാണ് യാത്രയാക്കിയത്. ഒരുപാട് പോലീസുദ്യോഗസ്ഥരുമായി സ്‌നേഹ ബന്ധം സ്ഥാപിക്കാന്‍ ഇക്കാലളവില്‍ കഴിഞ്ഞിരുവെങ്കിലും പി.എം. ജനാര്‍ദ്ദനനുമായ ആത്മബസം ഒരിക്കലും മറക്കാന്‍ കഴിയില്ല.
പൊലീസുകാരന്റെ ജാഡയില്ലാതെ കാക്കിക്കുള്ളിലെ മനുഷ്യ സ്‌നേഹിയായി പക്ഷപാതിത്യമില്ലാതെ മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മക്കും നീതിക്കും വേണ്ടി അവസാന ശ്വാസം വരെ ജീവിച്ച പി.എം. ജനാര്‍ദ്ദനന്‍ പൊലീസ് സേനക്ക് എക്കാലവും മാതൃകയായി നിലനില്‍ക്കും. നിത്യ ശാന്തി നേരുന്നു...