ആറളം ഫൈസി: അക്ഷരങ്ങളെ സ്‌നേഹിച്ച കര്‍മ്മയോഗി

പ്രഗത്ഭ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും സാമൂഹിക സേവകനുമായ ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസിയും യാത്രയായി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം വൈജ്ഞാനിക പ്രചരണത്തിലും പ്രബോധന മണ്ഡലത്തിലും നിറഞ്ഞു നിന്ന വ്യക്തിത്വം. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ ജുമാഅത്ത് പള്ളിയില്‍ 30 വര്‍ഷക്കാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിക്കുകയും മഹല്ലിന് മികച്ച സംഭാവനകളര്‍പ്പിക്കുകയും ചെയ്ത വ്യക്തിത്വം. വൈജ്ഞാനിക പ്രചരണ രംഗത്തും മതപ്രബോധന വീഥിയിലും മികച്ച സംഭാവനകളര്‍പ്പിച്ച ആറളം ഉസ്താദിന്റെ വിയോഗം നികത്താനാവാത്ത വിടവാണ്. അഗാധപാണ്ഡിത്യം, ദീര്‍ഘദൃഷ്ടി, അന്വേഷണ തൃഷ്ണ, അര്‍ത്ഥഗര്‍ഭമായഭാഷണം, ചിന്തിപ്പിക്കുന്ന എഴുത്ത് ആത്മീയതയുടെ അര്‍ത്ഥം […]

പ്രഗത്ഭ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും സാമൂഹിക സേവകനുമായ ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസിയും യാത്രയായി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം വൈജ്ഞാനിക പ്രചരണത്തിലും പ്രബോധന മണ്ഡലത്തിലും നിറഞ്ഞു നിന്ന വ്യക്തിത്വം. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ ജുമാഅത്ത് പള്ളിയില്‍ 30 വര്‍ഷക്കാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിക്കുകയും മഹല്ലിന് മികച്ച സംഭാവനകളര്‍പ്പിക്കുകയും ചെയ്ത വ്യക്തിത്വം. വൈജ്ഞാനിക പ്രചരണ രംഗത്തും മതപ്രബോധന വീഥിയിലും മികച്ച സംഭാവനകളര്‍പ്പിച്ച ആറളം ഉസ്താദിന്റെ വിയോഗം നികത്താനാവാത്ത വിടവാണ്. അഗാധപാണ്ഡിത്യം, ദീര്‍ഘദൃഷ്ടി, അന്വേഷണ തൃഷ്ണ, അര്‍ത്ഥഗര്‍ഭമായഭാഷണം, ചിന്തിപ്പിക്കുന്ന എഴുത്ത് ആത്മീയതയുടെ അര്‍ത്ഥം കണ്ട പ്രഭാവന്‍, കര്‍മ്മോത്സുകനായ പണ്ഡിത ശ്രേഷ്ഠന്‍, ചരിത്രകാരന്‍ തുടങ്ങിയ സവിശേഷങ്ങള്‍ സമ്മേളിച്ച ആദരണീയ വ്യക്തമാണ് ആറളം ഫൈസി.
സൗമ്യശീലനും വിനയാന്വിതനും സേവന സജ്ജനുമായിരുന്ന ഫൈസി ഉസ്താദ് അക്ഷരങ്ങങ്ങളുടെ കൂട്ടുകാരനായിരുന്നു. വായനയും എഴുത്തുമായുള്ള ജീവിതം. മത-സാമൂഹിക വിദ്യഭ്യാസ വിഷയങ്ങളെ കുറിച്ച്അനേകം ലേഖനങ്ങളെഴുതുകയും മലയാളത്തിലും അറബിയിലുമായി പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്. അവിഭക്ത കണ്ണൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ജമിഅ സഅദിയ്യയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അദ്ദഅവ മസികയുടെ പത്രാധിപ സമിതി അംഗമായിരുന്നു. എമ്പതുകളില്‍ മാസികയില്‍ തുടര്‍ലേഖനമെഴുതിയിരുന്നു. അതിഞ്ഞാലില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഉമര്‍ സമര്‍ഖന്തി വലിയുല്ലാഹിയുടെ ചരിത്രം തന്റെ നീണ്ട അന്വേഷണ ഫലമായാണ് രചിച്ചത്. ലക്ഷ്യബോധം നഷ്ടപ്പെടുകയും അനാശാസ്യതയ്ക്ക് അടിമപ്പെടുകയും ചെയ്തിരുന്ന അനേകം പേരെ നേരിലേക്ക് വഴി നടത്താന്‍ തന്റെ വാമൊഴിയും വരമൊഴിയും കൊണ്ട് സാധിച്ചിട്ടുണ്ട്. അധ്യാപന ജീവിതത്തില്‍ അനേകം ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുക്കാനും കര്‍മ്മയോഗ്യരായ പ്രബോധകരെ വാര്‍ത്തെടുക്കാനും സാധിച്ചു.
ഒടുവില്‍ തന്റെ ജന്മ നാട്ടില്‍ തന്നെ വിദ്യഭ്യാസ സ്ഥാപനവും റിസര്‍ച്ച് സെന്ററുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു വിയോഗം സംഭവിച്ചത്.

Related Articles
Next Story
Share it