വിട പറഞ്ഞത് ഇസ്‌ലാഹി കാരണവര്‍
കാസര്‍കോട്ടെ ഇസ്‌ലാഹി കാരണവര്‍ ചെമനാട് പരവനടുക്കം എ.അബ്ദുറഹ്‌മാന്‍ എന്ന അന്ത്രുച്ചയുടെ വേര്‍പാട് വലിയൊരു നഷ്ടമാണ്. സൗദിയിലുണ്ടായിരുന്നപ്പോള്‍ തന്നെ സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് നാട്ടിലെ തൗഹീദീ ദഅ്‌വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. മുന്‍ ജില്ലാ ഭാരവാഹിയായിരുന്നു അദ്ദേഹം. വീട് നിര്‍മ്മിച്ചപ്പോള്‍ യോഗം ചേരാനും തറാവീഹ് നമസ്‌കരിക്കാനും സൗകര്യം പ്ലാനില്‍ തന്നെ ഉണ്ടായിരുന്നു. കെട്ടിടം വരുന്നതു വരെ മദ്രസ വീട്ടില്‍ തന്നെയായിരുന്നു. പിന്നീട് വീട്ടു മുറ്റത്ത് മദ്രസക്ക് സ്ഥലം കൊടുത്തു. ഗുണകാംക്ഷികള്‍ ഇടപെട്ട് ആ വഖഫ് സൗകര്യാര്‍ത്ഥം […]

കാസര്‍കോട്ടെ ഇസ്‌ലാഹി കാരണവര്‍ ചെമനാട് പരവനടുക്കം എ.അബ്ദുറഹ്‌മാന്‍ എന്ന അന്ത്രുച്ചയുടെ വേര്‍പാട് വലിയൊരു നഷ്ടമാണ്. സൗദിയിലുണ്ടായിരുന്നപ്പോള്‍ തന്നെ സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് നാട്ടിലെ തൗഹീദീ ദഅ്‌വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. മുന്‍ ജില്ലാ ഭാരവാഹിയായിരുന്നു അദ്ദേഹം. വീട് നിര്‍മ്മിച്ചപ്പോള്‍ യോഗം ചേരാനും തറാവീഹ് നമസ്‌കരിക്കാനും സൗകര്യം പ്ലാനില്‍ തന്നെ ഉണ്ടായിരുന്നു. കെട്ടിടം വരുന്നതു വരെ മദ്രസ വീട്ടില്‍ തന്നെയായിരുന്നു. പിന്നീട് വീട്ടു മുറ്റത്ത് മദ്രസക്ക് സ്ഥലം കൊടുത്തു. ഗുണകാംക്ഷികള്‍ ഇടപെട്ട് ആ വഖഫ് സൗകര്യാര്‍ത്ഥം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വിസ്ഡം ഹെല്‍ത്ത് കെയറിന് ആവശ്യമെങ്കില്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞ സ്ഥലത്താണ് പ്രസ്തുത ആവശ്യത്തിന് സ്ഥലം വേണ്ടി വരാതെ വന്നപ്പോള്‍ മദ്രസക്ക് നല്‍കിയത്. റബ്ബ് രണ്ടു നിയ്യത്തിനും പ്രതിഫലം നല്‍കുമാറാകട്ടെ. സൗകര്യമുള്ളതിനാല്‍ വീട്ടുമുറ്റത്ത് പൊതുയോഗം, വിജ്ഞാന വേദി, അയല്‍ക്കൂട്ടം എന്നിവ മാറിമാറി സംഘടിപ്പിക്കാറുണ്ടായിരുന്നു. എല്ലാ ദഅ്‌വ സംരംഭങ്ങള്‍ക്കും മുന്നില്‍ അന്ത്രുച്ച യുണ്ടാകും. പ്രായം കൂടുമ്പോഴും യുവാവിന്റെ ആവേശമായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പില്‍ കാലിന് നീരുവന്നതിനാല്‍ കാല് ഉയരത്തില്‍ വെച്ച് പിന്നില്‍ അന്ത്രുച്ച ഇരിക്കുന്നുണ്ടായിരുന്നു. വീട്ടിലിരിക്കാന്‍ മനസ് സമ്മതിക്കുന്നില്ല. വീടുകയറാനാകില്ലെങ്കിലും ക്യാമ്പിലെങ്കിലും പങ്കെടുക്കട്ടെ എന്നു കരുതി വന്നതാണെന്ന് എന്നോട് പറഞ്ഞു. റബ്ബേ, സ്വര്‍ഗം കൊടുക്കേണമേ..
ജാമിഅ അല്‍ ഹിന്ദിന്റെ സഹായിയും വക്താവുമായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പ് മണ്ഡലം ഭാരവാഹി മുനീറിനെ വിളിച്ച് പറഞ്ഞു: 'മുനീറേ, മരിച്ചാല്‍ 40 മുവഹിദുകളെ എത്തിക്കണേ... ഇപ്പോള്‍ പലര്‍ക്കും വരാന്‍ പ്രയാസമാണല്ലോ'. ഈയുള്ളവന്‍ 2008 കാലഘട്ടത്തില്‍ ജോലിയുമായി ബന്ധപ്പെട്ട് കാസര്‍കോട്ടുണ്ടായിരുന്നപ്പോള്‍ തുടങ്ങിയ ബന്ധം ശക്തമായി നില നിന്നു. അല്‍ഹംദുലില്ലാഹ്. മരണ വാര്‍ത്ത അറിഞ്ഞാല്‍ കഴിയുമെങ്കില്‍ മയ്യത്ത് നമസ്‌കാരത്തിന് എത്തണമെന്ന അഭ്യര്‍ത്ഥനവും നടത്തിയിരുന്നു. ആസ്പത്രിക്കിടക്കയില്‍ നിര്‍ബന്ധമായും മരണവാര്‍ത്ത അറിയിക്കേണ്ടവരുടെ ലിസ്റ്റും കൊടുക്കാന്‍ അന്ത്രുച്ച മറന്നില്ല. റബ്ബ് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ...