ഷാഹുല്‍ ഹമീദ് ബാഖവി; ആദര്‍ശ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ചാലകശക്തി

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വവും സാമൂഹിക, വിദ്യാഭ്യാസ മേഖലയില്‍ നിറസാന്നിധ്യവും പണ്ഡിതനും പ്രബോധകനുമായ ഉസ്താദ് ഷാഹുല്‍ഹമീദ് ബാഖവി ശാന്തപുരവും യാത്രയായി. ആദര്‍ശ പ്രസ്ഥാന രംഗത്ത് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും സംഘാടനാ ചലനങ്ങള്‍ ഇന്ത്യയുടെ വിവിധ മേഖലകളിലെത്തിക്കുന്നതിലും പ്രസ്ഥാനത്തിന് കരുത്തും വേരും വെട്ടവുമായി മുന്നിട്ടുനിന്ന മഹാ വ്യക്തിത്വമാണ് ഷാഹുല്‍ ഹമീദ് ബാഖവി. നിറഞ്ഞ പാണിത്യം, ഭാഷാനൈപുണ്യം, അപാര മനക്കരുത്ത്, ത്യാഗ സന്നദ്ധത, അന്വേഷണ തൃഷ്ണ, ചിന്തനീയമായ എഴുത്ത് തുടങ്ങിയ മേഖലകളിലെല്ലാം ഉസ്താദ് വേറിട്ടു നിന്നു. ആരെയും ആകര്‍ഷിക്കുന്ന […]

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വവും സാമൂഹിക, വിദ്യാഭ്യാസ മേഖലയില്‍ നിറസാന്നിധ്യവും പണ്ഡിതനും പ്രബോധകനുമായ ഉസ്താദ് ഷാഹുല്‍ഹമീദ് ബാഖവി ശാന്തപുരവും യാത്രയായി. ആദര്‍ശ പ്രസ്ഥാന രംഗത്ത് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും സംഘാടനാ ചലനങ്ങള്‍ ഇന്ത്യയുടെ വിവിധ മേഖലകളിലെത്തിക്കുന്നതിലും പ്രസ്ഥാനത്തിന് കരുത്തും വേരും വെട്ടവുമായി മുന്നിട്ടുനിന്ന മഹാ വ്യക്തിത്വമാണ് ഷാഹുല്‍ ഹമീദ് ബാഖവി. നിറഞ്ഞ പാണിത്യം, ഭാഷാനൈപുണ്യം, അപാര മനക്കരുത്ത്, ത്യാഗ സന്നദ്ധത, അന്വേഷണ തൃഷ്ണ, ചിന്തനീയമായ എഴുത്ത് തുടങ്ങിയ മേഖലകളിലെല്ലാം ഉസ്താദ് വേറിട്ടു നിന്നു. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സ്വഭാവ വൈശിഷ്ട്യവും വൈജ്ഞാനിക വൈഭവവും കൊണ്ട് അതിരുകള്‍ കടക്കാനും ഏഷ്യയിലും ആഫ്രിക്കന്‍ മേഖലകളിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിച്ചു. തൊണ്ണൂറിന്റെ ആരംഭത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇക്കാണുന്ന ആദര്‍ശ പ്രാസ്ഥാനിക പുരോഗതിയും വിദ്യാഭ്യാസ മുന്നേറ്റവുമില്ലാതിരുന്ന കാലത്ത് അവിടങ്ങളില്‍ നടന്നു നീങ്ങി ദുര്‍ഘടമായ വഴികളില്‍ സഞ്ചരിച്ച് സത്യ പ്രചരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. കേരളത്തിനു പുറത്തുള്ള സമൂഹത്തിനിടയില്‍ വിശിഷ്യ ഉലമാ ഉമറാക്കള്‍ക്കിടയില്‍ കേരളത്തിന്റെ ആദര്‍ശ വിദ്യാഭ്യാസ പരിസരത്തെ കുറിച്ച് അവബോധമുണ്ടാക്കാനും അവര്‍ക്കിടയില്‍ ആദര്‍ശത്തിന്റെ പാലം പണിയാനും ഷാഹുല്‍ ഉസ്താദ് അശ്രാന്ത പരിശ്രമം നടത്തി. ആള്‍ ഇന്ത്യ തലത്തില്‍ പ്രാസ്ഥാനിക രംഗത്ത് പുതിയ സൂര്യോദയമുണ്ടായി. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലുള്ള വൈഭവവും പ്രസ്ഥാനിക ചരിത്രരംഗത്ത് വീരേതിഹാസം സൃഷ്ടിക്കാന്‍ സാധിച്ചു. ഒരു വിഷയത്തിന്റെ അങ്ങേയറ്റം വരെ അന്വേഷിച്ചറിയാനും ഏത് ദുര്‍ഘട വഴികളിലും സധൈര്യം മുന്നിട്ടിറങ്ങാനും ഉസ്താദിന് സാധിച്ചു. അപാര മനക്കരുത്തും വിശ്വാസ ദാര്‍ഢ്യവും കൊണ്ട് ദഅവ രംഗത്ത് ചരിത്രം സൃഷ്ടിച്ചു. വിദ്യാഭ്യാസം അന്യായമായവര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് സാമൂഹിക സമുദ്ധാരണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. അത്തരം, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ നേതൃത്വ നിരയിലെത്തിച്ചു. കഴിഞ്ഞകാലത്ത് സംഘടന സ്ഥാപന രംഗത്ത് ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നെത്തുന്നവരുടെ പ്രഭാഷണങ്ങള്‍ ഭാഷാന്തരം ചെയ്തതും പ്രബന്ധം അവതരിപ്പിച്ചിരുന്നതും ഉസ്താദായിരുന്നു. താജുല്‍ ഉലമ നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തെ അതിരുകള്‍ ഭേദിച്ച് ഊടും പാവും കരുത്തും നല്‍കാന്‍ ഉസ്താദ് മുന്നിട്ടുനിന്നു. അളന്നുമുറിച്ചുള്ള വാക്കുകളില്‍ ശ്രോദ്ധാക്കളെ ആകര്‍ഷിക്കുന്നതായിരുന്നു പ്രഭാഷണങ്ങള്‍. അറബി ഉറുദുവില്‍ നിന്ന് അനേകം പുസ്തകങ്ങള്‍ ഭാഷാന്തരം നടത്തി. മലയാളികള്‍ക്ക് ശൈഖ് അഹ്‌മദ് റസാഖാന്‍ ബറേല്‍വിയുടെ ആത്മീയോപദേശങ്ങളും ഗ്രന്ഥങ്ങളും പരിചയപ്പെടുത്തി.
ആഫ്രിക്കയിലെ താന്‍സാനിയാ കേന്ദ്രീകരിച്ചുള്ള ദഅവ പ്രവര്‍ത്തനങ്ങള്‍ക്ക് ഉസ്താദ് നേതൃത്വം നല്‍കി. കേരള പണ്ഡിതന്മാരെ അത്തരം ഇടങ്ങളില്‍ എത്തിക്കാനും മതത്തിന്റെ ബാലപാഠവും വിദ്യാഭ്യാസം നിഷേധിച്ചവരുമായ സമുഹത്തെ സമുദ്ധരിക്കാനും മുന്നിട്ടു നിന്നു.
സി.എം. മടവൂറുമായുള്ള ബന്ധത്തിന്റെ ഫലമായി അനേകം നേട്ടങ്ങള്‍ കൈവരിക്കുകയും സി.എം. വലിയ്യിനെക്കുറിച്ച് ജീവിത ചരിത്രം രചിക്കുകയും ചെയ്തു. ഉള്ളാളം തങ്ങളും എം.എ. ഉസ്താദും കാന്തപുരം ഉസ്താദും നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തില്‍ നിന്ന് കരുത്തും പ്രചോദനവും ഉള്‍ക്കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് അദ്ദേഹം മുന്നേറി. ദഅവ രംഗത്ത് പുതിയ ആകാശവും ഭൂമിയും തേടിയുള്ള ഈ യാത്ര തീര്‍ത്തും സഫലമായിരുന്നു.
ഇക്കഴിഞ്ഞ സഅദിയ്യ സമ്മേളനത്തിലാണ് ശാന്തപുരം ഉസ്താദിനെ ഒടുവില്‍ കാണുന്നത്. ഒന്നിച്ചായിരുന്നു ഹെറിറ്റേജ് എക്‌സിബിഷന്‍ കണ്ടത്. പുതിയ ലോകത്തുള്ള ദഅവ പ്രവര്‍ത്തനത്തെ കുറിച്ച് പ്രതീക്ഷ വെച്ച് ഉസ്താദ് ഏറെ സംസാക്കുകയിരുന്നു. നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ...

Related Articles
Next Story
Share it