അസ്ലം ഫൈസിയുമായുണ്ടായത് പറഞ്ഞറിയിക്കാനാവാത്ത ഒരാത്മബന്ധം
എനിക്ക് ഒരു സുഹൃദ് ബന്ധത്തിനപ്പുറം അസ്ലം ഫൈസി സഹോദരനായിരുന്നു. ആത്മീയ പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ അധ്യാപകനായിരുന്നു. ചെറുപ്പത്തില്‍ അസ്ലം ഫൈസിയുടെ മൂത്ത സഹോദരന്‍മാരായ തെരുവത്തെ മഗ്ഡ ഹനീഫും ഇക്ബാലും എന്റെ കളിക്കൂട്ടുകാരായിരുന്നു. തളങ്കര മാലിക് ദീനാറിലെ ഖബര്‍ കുഴിക്കുന്നതില്‍ വലിയ പരിശീലനം തന്നെ നേടിയിരുന്ന ഇവരുടെ ഉപ്പ മഗ്ഡ അബൂബക്കര്‍ സാഹിബ് ഖബര്‍ കുഴിക്കുമ്പോള്‍ ഒപ്പം ഉണ്ടാവുന്ന തൊഴിലാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഇടയ്ക്കിടെ തമാശ പറയുമായിരുന്നു. ഞങ്ങള്‍ അന്ന് എന്നും വൈകുന്നേരങ്ങളില്‍ ഒത്ത് ചേരുന്ന ചാലി തെരുവത്തും […]
എനിക്ക് ഒരു സുഹൃദ് ബന്ധത്തിനപ്പുറം അസ്ലം ഫൈസി സഹോദരനായിരുന്നു. ആത്മീയ പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ അധ്യാപകനായിരുന്നു. ചെറുപ്പത്തില്‍ അസ്ലം ഫൈസിയുടെ മൂത്ത സഹോദരന്‍മാരായ തെരുവത്തെ മഗ്ഡ ഹനീഫും ഇക്ബാലും എന്റെ കളിക്കൂട്ടുകാരായിരുന്നു. തളങ്കര മാലിക് ദീനാറിലെ ഖബര്‍ കുഴിക്കുന്നതില്‍ വലിയ പരിശീലനം തന്നെ നേടിയിരുന്ന ഇവരുടെ ഉപ്പ മഗ്ഡ അബൂബക്കര്‍ സാഹിബ് ഖബര്‍ കുഴിക്കുമ്പോള്‍ ഒപ്പം ഉണ്ടാവുന്ന തൊഴിലാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഇടയ്ക്കിടെ തമാശ പറയുമായിരുന്നു. ഞങ്ങള്‍ അന്ന് എന്നും വൈകുന്നേരങ്ങളില്‍ ഒത്ത് ചേരുന്ന ചാലി തെരുവത്തും […]
എനിക്ക് ഒരു സുഹൃദ് ബന്ധത്തിനപ്പുറം അസ്ലം ഫൈസി സഹോദരനായിരുന്നു. ആത്മീയ പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ അധ്യാപകനായിരുന്നു. ചെറുപ്പത്തില്‍ അസ്ലം ഫൈസിയുടെ മൂത്ത സഹോദരന്‍മാരായ തെരുവത്തെ മഗ്ഡ ഹനീഫും ഇക്ബാലും എന്റെ കളിക്കൂട്ടുകാരായിരുന്നു. തളങ്കര മാലിക് ദീനാറിലെ ഖബര്‍ കുഴിക്കുന്നതില്‍ വലിയ പരിശീലനം തന്നെ നേടിയിരുന്ന ഇവരുടെ ഉപ്പ മഗ്ഡ അബൂബക്കര്‍ സാഹിബ് ഖബര്‍ കുഴിക്കുമ്പോള്‍ ഒപ്പം ഉണ്ടാവുന്ന തൊഴിലാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഇടയ്ക്കിടെ തമാശ പറയുമായിരുന്നു. ഞങ്ങള്‍ അന്ന് എന്നും വൈകുന്നേരങ്ങളില്‍ ഒത്ത് ചേരുന്ന ചാലി തെരുവത്തും എത്തും. മക്കളെ ശരിയായ രീതിയില്‍ ശാസിക്കുന്നതിനൊപ്പം നല്ല തമാശ പറയും. ഇതൊക്കെയായിരുന്നു എനിക്കും ഒപ്പം നില്‍ക്കുന്ന ചങ്ങാതിമാര്‍ക്കുമെല്ലാം ആ കുടുംബവുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ കാരണം. അസ്ലം ഫൈസി ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനോഹരമായി ഓതും. ഖുര്‍ആന്‍ ഇങ്ങനെ ഓതിപ്പോ ങ്ങാനുള്ളതല്ല. അതിലും വലിയ സാഹിത്യവും സംഗീതവുമുണ്ടെന്ന് കവികള്‍ വിവരിക്കുന്നത് പോലെ അസ്ലം ഓതികൊണ്ട് വിവരിക്കും. ശരിയായിരുന്നു. തെരുവത്തെ കുണ്ടുവളപ്പില്‍ കളിക്കാത്തവര്‍ അന്ന് തളങ്കരയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അവിടെയും അസ്ലം എത്തും. ബാങ്ക് വിളി കേട്ടാല്‍ ഞങ്ങള്‍ മടിച്ച് നില്‍ക്കുന്ന വേളയില്‍ അസ്ലം ഓടിപ്പോകും. പള്ളിക്കാലിലെ മദ്രസയിലെ പഠനം കഴിഞ്ഞും സ്‌കൂള്‍ പഠനവും കഴിഞ്ഞ് അസ്ലം വീണ്ടും മതപഠനത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മീപ്പുഗിരിയിലെ സലാത്ത് മജ്‌ലിസില്‍ പോലും അസ്ലമിന്റെ നിറസാന്നിധ്യമായിരുന്നു. എന്നെ കാണുമ്പോഴൊക്കെ എളിമയോടെയുള്ള സംസാരം. തെരുവത്ത് നിന്ന് ഞാന്‍ മാറി പോയപ്പോള്‍ പറഞ്ഞത് എപ്പോഴാണ് തെരുവത്ത് വന്ന് താമസിക്കുന്നതെന്നാണ്. കോയാസ് ലൈനില്‍ എല്ലാവരെയും ചേര്‍ത്തൊരു കൂട്ടായ്മ ഉണ്ടാക്കണമെന്ന് ഒരിക്കല്‍ കണ്ടപ്പോള്‍ അസ്ലം ഉണര്‍ത്തിയിരുന്നു.
ഏതാനും വര്‍ഷം മുമ്പാണ് ബങ്കരക്കുന്ന് നുബ്ദത്തുല്‍ മദ്രസ അധ്യാപകനായി എത്തുന്നത്. ആ വിവരം എനിക്കറിയില്ലായിരുന്നു. ഒരു ദിവസം കണ്ടപ്പോഴാണ് അറിയാനിടയായത്. വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പിന്നീടൊരിക്കലാവാമെന്ന് പറഞ്ഞു. എന്റെ മകളെ പഠിപ്പിക്കാനായത് യാദൃശ്ചികമായി. അന്ന് കുറേ കാര്യങ്ങള്‍ പറഞ്ഞു. അതിലേറേയും പഴയ തെരുവത്ത വിശേഷങ്ങളായിരുന്നു. പിന്നീടാണ് അസുഖവിവരം പറയുന്നത്, കൈ പിടിച്ച് നെഞ്ചിനോട് ചേര്‍ത്ത് വെച്ച് കുറേ നേരം കരഞ്ഞു. പ്രാര്‍ത്ഥിക്കണം തിരിച്ചു വരാനായി. എന്റെ ഭാര്യയും പിഞ്ചുമക്കളും ഞാന്‍ പോയാല്‍ അനാഥരാവും. ഞാന്‍ ധൈര്യം നല്‍കി. അസുഖം ഭേദമായി വരുന്നതിനിടെ വീണ്ടും ഇടയ്ക്ക് അസുഖം മൂര്‍ഛിക്കുകയായിരുന്നു. ജീവിതത്തിലേക്കു തിരിച്ചു വരുമെന്നും മദ്രസയില്‍ എത്തുമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു. ഞായറാഴ്ചയാണ് കേള്‍ക്കരുതേയെന്ന വാര്‍ത്ത വരുന്നത്, ഒരുപാട് പറയാനുണ്ടായിരുന്നു അസ്ലമിന് എന്നോട്. പറയാന്‍ ബാക്കിവെച്ച് മടങ്ങി, ഒരിക്കലും വരാത്ത ഒരിടത്തേക്ക്, മഗ്ഫിറത്തിനായി. പ്രാര്‍ത്ഥനയോടെ.