മൊഗ്രാല്‍ ദേശീയവേദി ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു

മൊഗ്രാല്‍: എഴുത്തിലെ മൂര്‍ച്ഛയും സൗഹൃദത്തിലെ ആഴവും കൊണ്ട് വായനക്കാരുടെ ഹൃദയത്തില്‍ കയറിക്കൂടിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്ന് ഉത്തരദേശം ന്യൂസ് എഡിറ്ററും കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡണ്ടുമായ ടി.എ ഷാഫി അനുസ്മരിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഉത്തരദേശം മുന്‍ സീനിയര്‍ സബ് എഡിറ്ററും കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിക്കാന്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ' ഉണ്ണ്യേട്ടന്‍ ഇനി ഓര്‍മ്മ' എന്ന പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്‌മാന്‍ […]

മൊഗ്രാല്‍: എഴുത്തിലെ മൂര്‍ച്ഛയും സൗഹൃദത്തിലെ ആഴവും കൊണ്ട് വായനക്കാരുടെ ഹൃദയത്തില്‍ കയറിക്കൂടിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്ന് ഉത്തരദേശം ന്യൂസ് എഡിറ്ററും കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡണ്ടുമായ ടി.എ ഷാഫി അനുസ്മരിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഉത്തരദേശം മുന്‍ സീനിയര്‍ സബ് എഡിറ്ററും കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിക്കാന്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ' ഉണ്ണ്യേട്ടന്‍ ഇനി ഓര്‍മ്മ' എന്ന പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സെഡ്.എ മൊഗ്രാല്‍, ഹമീദ് കാവില്‍, ടി.കെ അന്‍വര്‍, എം.എം റഹ്‌മാന്‍, എം.എ മൂസ, റിയാസ് കരീം, എം.എ അബ്ദുല്‍റഹ്‌മാന്‍ സുര്‍ത്തിമുല്ല, ഹമീദ് പെര്‍വാഡ്, മുഹമ്മദ് മൊഗ്രാല്‍, അഷ്‌റഫ് പെര്‍വാഡ്, പി.എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, എം.എസ് മുഹമ്മദ് കുഞ്ഞി, ദേശീയവേദി ഗള്‍ഫ് പ്രതിനിധികളായ സുഹീര്‍ കടപ്പുറം, എം.എ ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. കെ.പി മുഹമ്മദ് സ്മാര്‍ട്ട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it