ഹാസ്യനടന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

ന്യൂഡല്‍ഹി: ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ജിമ്മില്‍ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിനു ശേഷം സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലാണെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷക്കിടെ പൊടുന്നനെയായിരുന്നു അന്ത്യം.2005ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സ്റ്റാന്‍ഡ് അപ് കോമഡി രംഗത്ത് രാജു ശ്രീവാസ്തവ ശ്രദ്ധേയനാകുന്നത്. […]

ന്യൂഡല്‍ഹി: ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ജിമ്മില്‍ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിനു ശേഷം സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലാണെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷക്കിടെ പൊടുന്നനെയായിരുന്നു അന്ത്യം.
2005ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സ്റ്റാന്‍ഡ് അപ് കോമഡി രംഗത്ത് രാജു ശ്രീവാസ്തവ ശ്രദ്ധേയനാകുന്നത്. കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ തേസാബ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായി. മൈനേ പ്യാര്‍ കിയ, ബാസിഗര്‍, മേം പ്രേം കി ദിവാനി ഹൂം, അഭയ്, ബിഗ് ബ്രദര്‍, ബോംബെ ടു ഗോവ, ഫിരങ്കി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 'ഇന്ത്യാസ് ലാഫ്റ്റര്‍ ചാമ്പ്യന്‍' പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. 2014ല്‍ കാന്‍പൂര്‍ മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിര്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് ബി.ജെ.പിയിലെത്തി. സ്വച്ഛ് ഭാരത് അഭിയാന്‍ കാമ്പയിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദ്ദേശം ചെയ്യുകയും ശ്രീവാസ്തവ അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it