കുട്ടികള്‍ക്ക് ആവേശമായി വര്‍ണ്ണം-ചിത്രരചനാ ക്യാമ്പ്

കുണ്ടംകുഴി: സഹൃദയ കുണ്ടംകുഴിയുടെ കീഴിലുള്ള രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കുട്ടികള്‍ക്കായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ശശി പെര്‍ലം അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് പ്രസാദ് കാനത്തുങ്കാല്‍, രാജു ഗദ്ദമൂല, പി.കെ ഗോപാലന്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി കൃപ ജ്യോതി, കെ. ബാലകൃഷ്ണന്‍, എം.വി. വേണുഗോപാലന്‍, സി. ചന്ദ്രശേഖരന്‍, സി. കൃഷ്ണന്‍, ചിത്ര. ടി, അഡ്വ.ഇന്ദിര സംസാരിച്ചു. പാഴ്‌വസ്തുക്കള്‍ കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ നിര്‍മിച്ച മലാംങ്കാടിലെ […]

കുണ്ടംകുഴി: സഹൃദയ കുണ്ടംകുഴിയുടെ കീഴിലുള്ള രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കുട്ടികള്‍ക്കായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ശശി പെര്‍ലം അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് പ്രസാദ് കാനത്തുങ്കാല്‍, രാജു ഗദ്ദമൂല, പി.കെ ഗോപാലന്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി കൃപ ജ്യോതി, കെ. ബാലകൃഷ്ണന്‍, എം.വി. വേണുഗോപാലന്‍, സി. ചന്ദ്രശേഖരന്‍, സി. കൃഷ്ണന്‍, ചിത്ര. ടി, അഡ്വ.ഇന്ദിര സംസാരിച്ചു. പാഴ്‌വസ്തുക്കള്‍ കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ നിര്‍മിച്ച മലാംങ്കാടിലെ കുഞ്ഞാണി, മിമിക്രി താരമായ വിനോദ് അമ്പിലാടി, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ സഹൃദയ എക്‌സിക്യൂട്ടീവ് അംഗം ജിതീഷ്. സി എന്നിവരെ അനുമോദിച്ചു. സമൂഹ ചിത്രരചനാ ആര്‍ട്ടിസ്റ്റ് പ്രസാദ് കാനത്തുങ്കാല്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കെ. വിനോദ് സ്വാഗതവും ജിഷ്ണുരാജ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it