ദക്ഷിണകന്നഡ ജില്ലയില്‍ ജുലായ് 26 മുതല്‍ കോളേജുകള്‍ തുറക്കും; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതി

മംഗളൂരു: കോവിഡ് നിരക്കില്‍ കുറവുവന്ന സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോളേജുകളും സിനിമാശാലകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ.വി ഉത്തരവിറക്കി. ജുലായ് 26 മുതല്‍ കോളേജുകള്‍ തുറക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുമാത്രമേ കോളേജുകളും സിനിമാശാലകളും തുറക്കാവൂവെന്നും സിനിമാഹാളുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരിക്കാനാണ് അനുമതിയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കോളേജുകളില്‍ വരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മഹാരാഷ്ട്ര, […]

മംഗളൂരു: കോവിഡ് നിരക്കില്‍ കുറവുവന്ന സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോളേജുകളും സിനിമാശാലകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ.വി ഉത്തരവിറക്കി. ജുലായ് 26 മുതല്‍ കോളേജുകള്‍ തുറക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുമാത്രമേ കോളേജുകളും സിനിമാശാലകളും തുറക്കാവൂവെന്നും സിനിമാഹാളുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരിക്കാനാണ് അനുമതിയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കോളേജുകളില്‍ വരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it