കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
കുന്താപുരം: കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരനാരായണ ഗവണ്‍മെന്റ് പിയു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഒഡനഗഡ്ഡെയിലെ മാനസ കുളാല്‍ (17) ആണ് മരിച്ചത്. പ്രീ-യൂണിവേഴ്‌സിറ്റി സപ്ലിമെന്ററി പരീക്ഷ എഴുതിയ പെണ്‍കുട്ടി ഫലം വരുന്നതിന് മുമ്പ് ജീവനൊടുക്കുകയായിരുന്നു. ഏപ്രിലില്‍ നടന്ന പിയു പരീക്ഷയില്‍ തോറ്റ മാനസ ജൂണില്‍ വീണ്ടും പരീക്ഷ എഴുതിയിരുന്നു. ഇതുവരെ ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താന്‍ പരാജയപ്പെടുമോ എന്ന ഭയത്തിലായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മാനസ […]

കുന്താപുരം: കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരനാരായണ ഗവണ്‍മെന്റ് പിയു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഒഡനഗഡ്ഡെയിലെ മാനസ കുളാല്‍ (17) ആണ് മരിച്ചത്. പ്രീ-യൂണിവേഴ്‌സിറ്റി സപ്ലിമെന്ററി പരീക്ഷ എഴുതിയ പെണ്‍കുട്ടി ഫലം വരുന്നതിന് മുമ്പ് ജീവനൊടുക്കുകയായിരുന്നു. ഏപ്രിലില്‍ നടന്ന പിയു പരീക്ഷയില്‍ തോറ്റ മാനസ ജൂണില്‍ വീണ്ടും പരീക്ഷ എഴുതിയിരുന്നു. ഇതുവരെ ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താന്‍ പരാജയപ്പെടുമോ എന്ന ഭയത്തിലായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മാനസ വീടിന് മുന്നിലെ കാലിത്തൊഴുത്തില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ ശങ്കരനാരായണ പോലീസ് കേസെടുത്തു.