പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മംഗളൂരു: ഹെബ്രി ഹിരിയഡ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ടൗണിലെ സ്വകാര്യ കോളേജിലെ ഒന്നാം പി.യു സയന്‍സ് വിദ്യാര്‍ത്ഥിനി പെര്‍ഡൂര്‍ സ്വദേശിനി തൃപ്തി (17)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്. പഠനത്തില്‍ മിടുക്കിയാണ് തൃപ്തി. എന്നാല്‍ അടുത്തിടെ നടന്ന പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനാല്‍ പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹിരിയഡ്ക പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles
Next Story
Share it