മോഡലിംഗിന്റെ ഭാഗമായി ഫോട്ടോകള്‍ അയച്ച പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി; കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍

ബംഗളൂരു: മോഡലിംഗിന്റെ ഭാഗമായി തങ്ങളുടെ ബിക്കിനിഫോട്ടോകള്‍ അയച്ച പെണ്‍കുട്ടികളെ പിന്നീട് നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിലിന് ഇരകളാക്കുകയും ചെയ്ത കേസില്‍ പ്രതിയായ കോളേജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയും കുടക് സ്വദേശിയുമായ പ്രപഞ്ച് നാച്ചപ്പ (23)യെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രപഞ്ച് നാച്ചപ്പ ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നതായി പൊലീസ് പറഞ്ഞു. താന്‍ ഒരു മോഡലായ പ്രതീക്ഷ ബോറയാണെന്ന് അവകാശപ്പെട്ട് ഇയാള്‍ മോഡലുകള്‍ക്കായുള്ള അവസരങ്ങളെക്കുറിച്ച് പോസ്റ്റ് […]

ബംഗളൂരു: മോഡലിംഗിന്റെ ഭാഗമായി തങ്ങളുടെ ബിക്കിനിഫോട്ടോകള്‍ അയച്ച പെണ്‍കുട്ടികളെ പിന്നീട് നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിലിന് ഇരകളാക്കുകയും ചെയ്ത കേസില്‍ പ്രതിയായ കോളേജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയും കുടക് സ്വദേശിയുമായ പ്രപഞ്ച് നാച്ചപ്പ (23)യെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രപഞ്ച് നാച്ചപ്പ ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നതായി പൊലീസ് പറഞ്ഞു. താന്‍ ഒരു മോഡലായ പ്രതീക്ഷ ബോറയാണെന്ന് അവകാശപ്പെട്ട് ഇയാള്‍ മോഡലുകള്‍ക്കായുള്ള അവസരങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്തു. ഇതോടെ നിരവധി പെണ്‍കുട്ടികള്‍ ഈ പോസ്റ്റിനോട് പ്രതികരിക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ബന്ധപ്പെടാനായി തന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നു. പ്രതീക്ഷ ബോറയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാവിലെയും വൈകുന്നേരവും പ്രപഞ്ച് നാച്ചപ്പ പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്തുകയും മോഡലിംഗില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് പെണ്‍കുട്ടികളോട് ബോള്‍ഡ് ഫോട്ടോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു ഫോട്ടോയ്ക്ക് 2000 രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഒരു ബിക്കിനി ഫോട്ടോയ്ക്ക് 10,000 രൂപ ലഭിക്കുമെന്നും പ്രപഞ്ച് അറിയിച്ചു. ബിക്കിനി ചിത്രങ്ങള്‍ ലഭിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടികളോട് നഗ്നചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ വിസമ്മതിച്ചപ്പോള്‍, അവരുടെ ബിക്കിനി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്നും മോര്‍ഫിംഗിലൂടെ നഗ്‌നഫോട്ടോകള്‍ സൃഷ്്ടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഫോട്ടോകള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം അയക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇരുപതോളം പെണ്‍കുട്ടികളെ ഈ രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം കൈക്കലാക്കി. 10,000 മുതല്‍ 2 ലക്ഷം രൂപ വരെ ഇവരില്‍ നിന്ന് തട്ടിയെടുത്തു. മാനസികസമ്മര്‍ദ്ദം താങ്ങാനാവാതെ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും ചില പെണ്‍കുട്ടികള്‍ വിഷാദരോഗത്തിന് അടിമയായെന്നും പൊലീസ് പറഞ്ഞു.
ഒരു സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ ഹലാസുരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയുടെ എല്ലാ വിവരങ്ങളും പ്രവര്‍ത്തനരീതിയും പെണ്‍കുട്ടി പൊലീസിനെ ബോധ്യപ്പെടുത്തി. പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ഇയാളുടെ ഫോണില്‍ നിന്ന് നൂറുകണക്കിന് മോഡലുകളുടെ ഫോട്ടോകള്‍ കണ്ടെടുക്കുകയുമായിരുന്നു.

Related Articles
Next Story
Share it