കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിന് കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു; റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ അറിയാം
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറില്‍ എത്താന്‍ സാധിക്കുന്ന സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി വിവിധ കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു. റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളിലാണ് സാമൂഹികാഘാത പഠനത്തിന് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിലായി റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ […]
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറില്‍ എത്താന്‍ സാധിക്കുന്ന സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി വിവിധ കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു. റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളിലാണ് സാമൂഹികാഘാത പഠനത്തിന് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിലായി റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ […]

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറില്‍ എത്താന്‍ സാധിക്കുന്ന സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി വിവിധ കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു. റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളിലാണ് സാമൂഹികാഘാത പഠനത്തിന് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങിയിട്ടുണ്ട്.
വിവിധ ജില്ലകളിലായി റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ ഏതൊക്കെയെന്ന് അറിയാം.
തിരുവനന്തപുരം ജില്ല: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്ബൂര്‍, നാവായിക്കുളം, പള്ളിക്കല്‍.
കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്ബള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട.
പത്തനംതിട്ട / ആലപ്പുഴ: കടമ്പനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്‍മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം.
കോട്ടയം: മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, നാട്ടകം, മുട്ടമ്ബലം, പെരുമ്ബായിക്കാട്, പേരൂര്‍, ഏറ്റുമാനൂര്‍, കാണക്കാരി, ഞീഴൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം.
എറണാകുളം: പിറവം, മണീട്, തിരുവാണിയൂര്‍, കുരീക്കാട്, കാക്കനാട്, പുത്തന്‍കുരിശ്, കുന്നത്തുനാട്, കിഴക്കമ്ബലം, ആലുവ ഈസ്റ്റ്, കീഴ്മാട്, ചൊവ്വര, ചെങ്ങമനാട്, നെടുമ്ബാശേരി, പാറക്കടവ്, അങ്കമാലി.
തൃശൂര്‍: കാടുകുറ്റി, അണ്ണല്ലൂര്‍, ആളൂര്‍, കല്ലേറ്റുംകര, കല്ലൂര്‍ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂര്‍, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, വെങ്ങിണിശ്ശേരി, കണിമംഗലം, കൂര്‍ക്കഞ്ചേരി, തൃശൂര്‍, പൂങ്കുന്നം, വിയ്യൂര്‍, കുറ്റൂര്‍, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്ബ്, ചെമ്മന്‍തട്ടി, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം, അഞ്ഞൂര്‍, അവനൂര്‍.
മലപ്പുറം: ആലങ്കോട്, കാലടി, വട്ടംകുളം, തവനൂര്‍, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂര്‍, തിരൂര്‍, നിറമരുതൂര്‍, താനാളൂര്‍, പരിയാപുരം, താനൂര്‍, നെടുവ, അരിയല്ലൂര്‍, വള്ളിക്കുന്ന്.
കോഴിക്കോട്: കരുവന്‍തിരുത്തി, ബേപ്പൂര്‍, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂര്‍, പയ്യോളി, ഇരിങ്ങല്‍, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂര്‍.
കണ്ണൂര്‍: തിരുവങ്ങാട്, തലശ്ശേരി, കോടിയേരി, ധര്‍മടം, മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂര്‍, ചേലോറ, കണ്ണൂര്‍, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂര്‍.
കാസര്‍കോട്: തൃക്കരിപ്പൂര്‍ സൗത്ത്, നോര്‍ത്ത്, ഉദിനൂര്‍, മണിയാട്ട്, പിലിക്കോട്, ചെറുവത്തൂര്‍, പേരോല്‍, നീലേശ്വരം, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട്, തളങ്കര, കുഡ്‌ലു.