നായന്മാര്‍മൂലയില്‍ ഫ്‌ളൈഓവര്‍ ആവശ്യപ്പെട്ടുള്ള കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു

കാസര്‍കോട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ ഫ്‌ളൈ ഓവര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. ഈ ആവശ്യമുന്നയിച്ച് നായന്മാര്‍മൂലയില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം 150-ാം ദിവസത്തിലേക്ക് കടന്നതിന്റെ ഭാഗമായാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. പി.ബി. സല്ലു അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ ഖാദര്‍ പാലോത്ത് സ്വാഗതം പറഞ്ഞു.മുന്‍ മന്ത്രി സി.ടി.അഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, […]

കാസര്‍കോട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ ഫ്‌ളൈ ഓവര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. ഈ ആവശ്യമുന്നയിച്ച് നായന്മാര്‍മൂലയില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം 150-ാം ദിവസത്തിലേക്ക് കടന്നതിന്റെ ഭാഗമായാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. പി.ബി. സല്ലു അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ ഖാദര്‍ പാലോത്ത് സ്വാഗതം പറഞ്ഞു.
മുന്‍ മന്ത്രി സി.ടി.അഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, എന്‍.എ. അബൂബക്കര്‍ ഹാജി, എ. അഹ്‌മദ് ഹാജി, നാസര്‍ ചെര്‍ക്കളം, ബി.എം. ശരീഫ് ചെര്‍ക്കള, സുബൈര്‍ പടുപ്പ്, ബഷീര്‍ കടവത്ത്, പി.ബി. തൗസീഫ്, കെ.എച്ച്.മുഹമ്മദ്, ബദറുദ്ധീന്‍ പ്ലാനറ്റ്, എം.എച്ച്. മഹ്‌മൂദ്, അബുബക്കര്‍ ബേവിഞ്ച പ്രസംഗിച്ചു.
മാര്‍ച്ചിന് പി.പി. ഉമ്മര്‍, എം. അബ്ദുല്ല ഹാജി, എന്‍.എ അബ്ദുറഹ്‌മാന്‍, ടി.കെ. നൗഷാദ്, കെ.എച്ച് കുഞ്ഞാലി, എന്‍.എ. താഹിര്‍, ബദറുദ്ധീന്‍ സ്‌കൈവ്യൂ, കെ.ഐ. കരീം, എ.എല്‍. അസ്ലം, എസ്.റഫീഖ്, നാസര്‍ ചാലക്കുന്ന്, അബ്ദുസ്സലാം പാണലം, ടി.എം.എ. ഖാദര്‍, എന്‍.എം. ഹാരിസ്, സ്‌കാനിയ ബെദിര, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹമീദ് നെക്കര, അമീര്‍ ഖാളി, അശ്‌റഫ് നാല്‍ത്തടുക്ക, പി.ബി. ഹാരിസ്, ഷാഹുല്‍ പടുവടുക്ക, നൗഷാദ് മീലാദ്, മൊയ്തു അറഫ, അബ്ദുല്ല മൗലവി പാണലം,ഹനീഫ പടിഞ്ഞാര്‍മൂല, എ. മുഹമ്മദ് ബഷീര്‍, ശാഫി സന്തോഷ് നഗര്‍, അന്‍വര്‍ ചോക്ലേറ്റ്, അബു ചാല നേതൃത്വം നല്‍കി.

Related Articles
Next Story
Share it