മെയ് 31 വരെ വിതരണത്തിന് ബാവിക്കരയില്‍ വെള്ളമുണ്ടെന്ന് കലക്ടര്‍; 6ന് മഴയ്ക്ക് സാധ്യത

കാസര്‍കോട്: ജില്ലയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയില്‍ മെയ് 31 വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്.മെയ് 6ന് മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെയ് 6നകം ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സ്രോതസുകള്‍ ഉപയോഗിച്ച് വെള്ളം എത്തിക്കണം. കുടിവെള്ള പദ്ധതികള്‍ […]

കാസര്‍കോട്: ജില്ലയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയില്‍ മെയ് 31 വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്.
മെയ് 6ന് മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെയ് 6നകം ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സ്രോതസുകള്‍ ഉപയോഗിച്ച് വെള്ളം എത്തിക്കണം. കുടിവെള്ള പദ്ധതികള്‍ ജലനിധി പദ്ധതി കുഴല്‍ക്കിണര്‍, പൊതുകിണര്‍ എന്നിവയും പരമാവധി ഉപയോഗിക്കണം. ഏതെങ്കിലും പഞ്ചായത്തില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെങ്കില്‍ ബാവിക്കര പദ്ധതിയില്‍ നിന്ന് കുടിവെള്ളം ഉപയോഗിക്കാം. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നവര്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്രയും വേഗം അറിയിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി കൃഷ്ണയെ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍: 04994257700, 9446601700.
ജില്ലാ ദുരന്ത നിവാരണ സമിതിയുടേയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. കോളനികളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളമെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പട്ടിക വര്‍ഗ കോളിനികളും മറ്റും സന്ദര്‍ശനം നടത്തും. ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും കുടിവെള്ള വിതരണം നടത്തി വരുന്നുണ്ടെന്നും. ആവശ്യ ഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് മറ്റ് തദ്ദേശ സ്ഥാപനങ്ങളും സജ്ജമാണെന്നും കലക്ടര്‍ പറഞ്ഞു.

Related Articles
Next Story
Share it