ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികള്‍ മാര്‍ച്ച് ആറിനകം പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍

കാസര്‍കോട്: ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര്ചേര്‍ക്കാനുള്ള നടപടികള്‍ മാര്‍ച്ച് ആറിനകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് നാലിന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്‌ക്രീനിംഗ് നടത്തും. മാര്‍ച്ച് ആറിനുള്ളില്‍ സ്‌ക്രീനിംഗ് പൂര്‍ത്തീകരിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്തവര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും […]

കാസര്‍കോട്: ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര്ചേര്‍ക്കാനുള്ള നടപടികള്‍ മാര്‍ച്ച് ആറിനകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് നാലിന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്‌ക്രീനിംഗ് നടത്തും. മാര്‍ച്ച് ആറിനുള്ളില്‍ സ്‌ക്രീനിംഗ് പൂര്‍ത്തീകരിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും.

സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്തവര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും സ്‌ക്രീനിംഗ് നടത്തുക. കണക്കുകള്‍ പ്രകാരം ജില്ലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 125 പേരാണുള്ളത്. എന്നാല്‍, നിലവില്‍ ഏഴ് പേര്‍ക്കാണ് വോട്ടര്‍ ഐ ഡി കാര്‍ഡുള്ളത്.ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളില്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ഒരോന്ന് വീതം ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദമായി നിര്‍മ്മിക്കാനും തീരുമാനിച്ചു.

Related Articles
Next Story
Share it