എന്‍.സി.പിയില്‍ നിന്നും കൂട്ടരാജി; മുന്‍ ജില്ലാ പ്രസിഡണ്ട് അടക്കം നിരവധി പേര്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: എന്‍.സി.പി മുന്‍ ജില്ലാ പ്രസിഡണ്ട് രവികുളങ്ങര ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എന്‍.സി.പിയില്‍ നിന്നും രാജിവച്ചു. കാഞ്ഞങ്ങാട് നടന്ന പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്‍.സി.പി ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതികളുള്ള പ്രസ്ഥാനത്തില്‍ അണിചേരുമെന്നും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും രവികുളങ്ങര പറഞ്ഞു. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ അംഗങ്ങളായ 3000 പ്രവര്‍ത്തകര്‍ തങ്ങളുടെ തീരുമാനത്തോടൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുളങ്ങര പറഞ്ഞു. സംഘടനാ ചുമതലയുള്ള മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി […]

കാഞ്ഞങ്ങാട്: എന്‍.സി.പി മുന്‍ ജില്ലാ പ്രസിഡണ്ട് രവികുളങ്ങര ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എന്‍.സി.പിയില്‍ നിന്നും രാജിവച്ചു. കാഞ്ഞങ്ങാട് നടന്ന പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്‍.സി.പി ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതികളുള്ള പ്രസ്ഥാനത്തില്‍ അണിചേരുമെന്നും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും രവികുളങ്ങര പറഞ്ഞു. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ അംഗങ്ങളായ 3000 പ്രവര്‍ത്തകര്‍ തങ്ങളുടെ തീരുമാനത്തോടൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുളങ്ങര പറഞ്ഞു. സംഘടനാ ചുമതലയുള്ള മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍ ഐമന്‍, മഹിള വിഭാഗം ജില്ലാ പ്രസിഡണ്ട് ടി. ഗിരിജ, തൃക്കരിപ്പൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടി. സന്തോഷ് ശ്രീജേഷ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it