'വേണം എയിംസ് കാസര്‍കോടിന്' കലക്ടറേറ്റ് പരിസരത്ത് കൂട്ടഉപവാസം 30ന്

കാസര്‍കോട്: 'വേണം എയിംസ് കാസര്‍കോടിന്' എന്ന മുദ്രാവാക്യത്തില്‍ 30ന് കലക്ടറേറ്റ് പരിസരത്ത് കൂട്ടഉപവാസം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം. രാവിലെ പത്തിന് 17 പേര്‍ ചേര്‍ന്ന് നടത്തുന്ന ഉദ്ഘാടന പരിപാടി കഴിഞ്ഞ് പ്രഭാഷണങ്ങളും എയിംസ് നാടോടി ഗാനങ്ങളും കഥാപ്രസംഗങ്ങളും പ്രവര്‍ത്തകര്‍ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഉപവാസമരത്തില്‍ 1000 പേര്‍ പങ്കെടുക്കും. 50 വളന്റിയര്‍മാര്‍ പരിപാടി നിയന്ത്രിക്കും. എടനീര്‍ മഠം സ്വാമിജി […]

കാസര്‍കോട്: 'വേണം എയിംസ് കാസര്‍കോടിന്' എന്ന മുദ്രാവാക്യത്തില്‍ 30ന് കലക്ടറേറ്റ് പരിസരത്ത് കൂട്ടഉപവാസം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം. രാവിലെ പത്തിന് 17 പേര്‍ ചേര്‍ന്ന് നടത്തുന്ന ഉദ്ഘാടന പരിപാടി കഴിഞ്ഞ് പ്രഭാഷണങ്ങളും എയിംസ് നാടോടി ഗാനങ്ങളും കഥാപ്രസംഗങ്ങളും പ്രവര്‍ത്തകര്‍ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഉപവാസമരത്തില്‍ 1000 പേര്‍ പങ്കെടുക്കും. 50 വളന്റിയര്‍മാര്‍ പരിപാടി നിയന്ത്രിക്കും. എടനീര്‍ മഠം സ്വാമിജി സച്ചിദാനന്ദ ഭാരതി, ചിന്മയ മിഷന്‍ സ്വാമിജി വിവിക്താനന്ദ സരസ്വതി, മല്ലം ക്ഷേത്രം അധികാരി വിഷ്ണു ഭട്ട്, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, യു.എം. അബ്ദുല്‍ റഹ്‌മാന്‍ മൗലവി, അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഖലീല്‍ ഹുദവി കല്ലായം, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാദര്‍ തോംസണ്‍ കൊറ്റിയാത്ത്, ഫാദര്‍ ജോര്‍ജ് വള്ളിമല, ഫാദര്‍ മാത്യു കുഴിമലയില്‍, ഫാദര്‍ മാത്യു ബേബി, എം.പി., എം.എല്‍.എമാര്‍, രാഷ്ട്രീയ-മത-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തകരും സംബന്ധിക്കും. വേണം എയിംസ് കാസര്‍കോടിന് എന്ന മുദ്രാവാക്യവുമായി ഇതിനകം ജില്ലയില്‍ ദേശീയ പാതയില്‍ 75 കിലോമീറ്റര്‍ പദയാത്രയും അഞ്ച് മണ്ഡലതലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സമരസന്ദേശ പ്രചാരണ വാഹനജാഥയും സംഘടിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മൂസ ബി.ചെര്‍ക്കള, കെ.ജെ. ജോസ്, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നാസര്‍ ചെര്‍ക്കളം, താജുദ്ദീന്‍ പടിഞ്ഞാര്‍, ശ്രീനാഥ് ശശി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it